മരത്തില്‍ ഓടിക്കയറിയിട്ടും രക്ഷയില്ല, ഒറ്റ കുതിപ്പില്‍ കുരങ്ങന്‍ പുലിയുടെ വായില്‍- വീഡിയോ

ജംഗിള്‍ സഫാരിക്കിടെ ചില സന്ദര്‍ഭങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് അപൂര്‍വ്വ ചിത്രങ്ങള്‍ ലഭിക്കാറുണ്ട്
LEOPARD ATTACK
പുലി കുരങ്ങനെ പിടികൂടുന്ന ദൃശ്യംവീഡിയോ സ്ക്രീൻഷോട്ട്

ജംഗിള്‍ സഫാരിക്കിടെ ചില സന്ദര്‍ഭങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് അപൂര്‍വ്വ ചിത്രങ്ങള്‍ ലഭിക്കാറുണ്ട്. മൃഗങ്ങളുടെ വേട്ടയാടല്‍ അടക്കമുള്ള ചില അപൂര്‍വ്വ കാഴ്ചകള്‍ വിനോദസഞ്ചാരികളില്‍ ഒരേസമയം കൗതുകവും ഭയവും ജനിപ്പിക്കാറുണ്ട്. ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നിലൂടെ കുതിച്ചുപാഞ്ഞ പുലി ഇരയെ വേട്ടയാടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. 37 സെക്കന്‍ഡ് മാത്രമുള്ള ക്ലിപ്പില്‍, കാട്ടിലെ കാഴ്ചകള്‍ കാണാന്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ജീപ്പിന് അരികിലൂടെ പുലി കുതിച്ചുപായുന്നത് കാണാം. വിനോദസഞ്ചാരികള്‍ തൊട്ടരികിലാണ് എന്നതൊന്നും ശ്രദ്ധിക്കാതെയാണ് പുലിയുടെ വേട്ടയാടല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുരങ്ങനെ ലക്ഷ്യമാക്കിയാണ് പുലി പായുന്നത്. മരത്തില്‍ കയറി രക്ഷപ്പെടാന്‍ കുരങ്ങന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. കുരങ്ങനെ പിന്തുടര്‍ന്ന് അനായാസമായി മരത്തിന്റെ മുകളില്‍ കയറിയ പുലി കുരങ്ങനെ പിടികൂടി. തുടര്‍ന്ന് പുലി താഴെ ഇറങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

LEOPARD ATTACK
'നായയായി ജീവിച്ചു മടുത്തു, ഇനി പാണ്ടയോ പൂച്ചയോ കുറക്കനോ ആകണം'; 12 ലക്ഷം മുടക്കി നായ കോസ്റ്റ്യൂം വാങ്ങിയ യുവാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com