വിമാനയാത്ര കഴിഞ്ഞപ്പോൾ ​ഗിറ്റാറിന് 'ട്രിമോലോ ഇഫക്റ്റ്'; എയർലൈൻസിന്റെ വൻ ഓഫർ അറിയാതെ പോകരുതെന്ന് പരിഹാസം, വൈറൽ വിഡിയോ

ഇൻഡി​ഗോ വിമാനയാത്രക്കിടെ എയർ‌ലൈന്റെ അശ്രദ്ധയെ തുടർന്ന് തകർന്ന തന്റെ ​ഗിറ്റാറുമായാണ് പീയുഷ് എത്തിയത്
indigo airlines
പീയുഷ് കപൂർ ഗിറ്റാറുമായിഇന്‍സ്റ്റഗ്രാം

ന്ത്യൻ എയർലൈൻസ് ല​ഗേജ് അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ അടുത്തിടെയായി ഉയർന്നിരുന്നു. ഈ വിഷയത്തിൽ അൽപം വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സം​ഗീതജ്ഞനായ പീയുഷ് കപൂർ. സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ഇൻഡി​ഗോ വിമാനയാത്രക്കിടെ എയർ‌ലൈനന്റെ അശ്രദ്ധയെ തുടർന്ന് തകർന്ന തന്റെ ​ഗിറ്റാറുമായാണ് പീയുഷ് ആരാധകർക്ക് മുന്നിൽ എത്തിയത്. ​ഗിറ്റാറിന്റുകൾക്കായി ഇന്ത്യൻ എയർലൈനുകൾ പ്രത്യേകം ഒരുക്കിയിരിക്കുന്ന വൻ ഓഫർ അറിയാതെ പോകരുതെന്നായിരുന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വിഡിയോ തുടങ്ങുന്നത്. ​ഗിറ്റാറിൽ ട്രിമോലോ (അലയടിക്കുന്ന തരത്തിൽ ശബ്ദതരം​ഗം ഉണ്ടാവുക) വായിക്കാൻ വേണ്ടി പരിഷ്കരണം നടത്താൻ ഇനി പുറത്ത് അന്വേഷിക്കേണ്ട. നേരെ ഏതെങ്കിലുമൊരു ഇന്ത്യൻ എയർലൈൻ എടുക്കുക. നിങ്ങളുടെ ​ഗിറ്റാർ കട്ടിയുള്ളതോ ഇല്ലാത്തതോ ആയ പെട്ടിയിൽ സൂക്ഷിക്കാം. യാത്ര കഴിഞ്ഞ് ​ഗിറ്റാർ ഇതു പോലെ ആയികിട്ടും എന്നും അദ്ദേഹം തന്റെ പൊട്ടിപൊളിഞ്ഞ ​ഗിറ്റാപ്‍ പൊക്കി കാണിച്ചുകൊണ്ട് പറഞ്ഞു. ​

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അദ്ദേഹത്തിന്റെ ​ഗിറ്റാർ പകുതിയും പൊട്ടിയ അവസ്ഥയിലാണ്. താൻ എയർലൈൻസിന് നന്ദി പറഞ്ഞു കൊണ്ട് ഒരു കത്ത് അയച്ചിരുന്നെന്നും എന്നാൽ മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡിയോ വൈറലായതോടെ ഇൻഡി​ഗോ എയർലൈൻസ് അധികൃതർ അദ്ദേഹത്തിന് നഷ്ടപരിപാരം നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ താൻ പണത്തിന് വേണ്ടിയല്ലെന്നും യാത്രക്കാരുടെ ല​ഗേജ് കൈകാര്യം ചെയ്യുന്നതിലുള്ള എയർലൈൻ ജീവനക്കാരുടെ അശ്രദ്ധ ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം വെച്ചതെന്നും അദ്ദേ​ഹം പ്രതികരിച്ചു.

indigo airlines
അടികൂടിയും ചേർന്നു നിന്നും..; ഇന്ന് ദേശീയ സഹോദര ദിനം

നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ തങ്ങളുടെ പ്രതിഷേധം അറിയിച്ചെത്തിയത്. ഇന്ത്യയിൽ മാത്രമാണ് ഇത്തരം സംഭവങ്ങൾ നടക്കുകയെന്നായിരുന്നു ഒരാളുടെ വിമർശനം. അതേസമയം ഇൻഡി​ഗോ ​ഗിറ്റാർമോണിയം കണ്ടുപിടിച്ചു എന്നായിരുന്നു മറ്റൊരാൾ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com