'ജനപ്രിയ നായ'; കബോസു ഇനി ഓര്‍മ

ഞങ്ങളുടെ സുഹൃത്തും പ്രചോദനവുമായ കബോസു ഓര്‍മ്മയായി. ഈ ഒരു നായ ലോകമെമ്പാടും ഉണ്ടാക്കിയ സ്വാധീനം അളക്കാനാവാത്തതാണ്. സന്തോഷവും അതിരുകളില്ലാത്ത സ്‌നേഹവും മാത്രം അറിയുന്ന ഒരു നായ ആയിരുന്നു അവള്‍
Popular dog Kabosu, who inspired cryptocurrency Dogecoin & Shiba Inu, dies
കബോസു ഇനി ഓര്‍മഎക്സ്

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സിയായ ഡോഗ്‌കോയിനിന്റെ ലോഗോയിലൂടെ പ്രശസ്തനായ 'കബോസ' പതിനെട്ടാം വയസില്‍ ചത്തു. നായക്ക് രക്താര്‍ബുദം, കരള്‍ രോഗം എന്നിവ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി അസുഖബാധിതയായിരുന്നു. നായയുടെ ഉടമ അറ്റ്‌സുകോ സാറ്റോ വെള്ളിയാഴ്ച ബ്ലോഗ് പോസ്റ്റിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.

'ഞങ്ങളുടെ സുഹൃത്തും പ്രചോദനവുമായ കബോസു ഓര്‍മ്മയായി. ഈ ഒരു നായ ലോകമെമ്പാടും ഉണ്ടാക്കിയ സ്വാധീനം അളക്കാനാവാത്തതാണ്. സന്തോഷവും അതിരുകളില്ലാത്ത സ്‌നേഹവും മാത്രം അറിയുന്ന ഒരു നായ ആയിരുന്നു അവള്‍. കബോസുവിന്റെ ആത്മാവിനെയും അവളുടെ കുടുംബത്തെയും എല്ലാവരും ഹൃദയത്തില്‍ സൂക്ഷിക്കുക'-ഡോഗ്കോയ്ന്‍ എക്‌സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2008 ലാണ് നഅറ്റ്‌സുകോ സാറ്റോ കബോസുവിനെ ദത്തെടുക്കുന്നത്. 2010 ല്‍ കബോസുവിന്റെ ഇളംചിരിയോടെയുള്ള ചിത്രം ഉടമ ബ്ലോഗ് പോസ്റ്റില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായതോടെയാണ് നായ പ്രശസ്തയാകുന്നത്. ഇതിന് പിന്നാലെ ഈ നായയുടെ ചിത്രം ആസ്പദമാക്കിയാണ് ഡോഗ്‌കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി ആരംഭിക്കുന്നത്.2013ല്‍ ബില്ലി മാര്‍ക്കസും ജാക്സണ്‍ പാര്‍മറും പുറത്തിറക്കിയ ക്രിപ്റ്റോ നാണയമാണ് ഡോഗ്കോയിന്‍.

Popular dog Kabosu, who inspired cryptocurrency Dogecoin & Shiba Inu, dies
മരത്തില്‍ ഓടിക്കയറിയിട്ടും രക്ഷയില്ല, ഒറ്റ കുതിപ്പില്‍ കുരങ്ങന്‍ പുലിയുടെ വായില്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com