'വലതുമാറി, ഇടതുചവിട്ടി ഉയര്‍ന്ന് പൊങ്ങി'; പൊലീസുകാരന്റെ ശ്രദ്ധ കിട്ടാനുള്ള തെരുവുനായയുടെ പരാക്രമം, വൈറൽ വിഡിയോ

ഉദ്യോ​​ഗസ്ഥൻ തന്റെ ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തിന് ചുറ്റും ഓടിയും ചാടിയുമാണ് നായയുടെ പ്രകടനം
Viral video dog
പൊലീസുകാരന്റെ ശ്രദ്ധ കിട്ടാനുള്ള തെരുവുനായയുടെ പരാക്രമംഇന്‍സ്റ്റഗ്രാം

നുഷ്യരുമായി വളരെ അധികം അടുപ്പമുള്ള മൃ​ഗമാണ് നായ. മനുഷ്യരും നായകളും തമ്മിലുള്ള സ്നേഹബന്ധങ്ങളുടെ ഹൃദയം കവരുന്ന കാഴ്ചകൾ സോഷ്യൽമീഡിയയിൽ ഇടയ്ക്ക് വൈറലാകാറുമുണ്ട്. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു കാഴ്ചയാണ് വീണ്ടും സോഷ്യൽമീഡിയയുടെ മനം കവരുന്നത്.

റോഡിൽ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പെടാപ്പാട് പെടുന്ന ഒരു തെരുവുനായയാണ് ദൃശ്യങ്ങളിൽ. ഉദ്യോ​​ഗസ്ഥൻ തന്റെ ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തിന് ചുറ്റും ഓടിയും ചാടിയുമാണ് നായയുടെ പ്രകടനം. എന്നിട്ടും ഉദ്യാ​ഗസ്ഥൻ ശ്രദ്ധിക്കുന്നില്ലെന്ന് വരുമ്പോൾ മാറി നിന്ന് ഉയരത്തിൽ ചാടി പൊങ്ങുക വരെ ചെയ്‌തു. നായയുടെ സ്നേഹപ്രകടനം യാത്രക്കാർക്കും കൗതുകമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Viral video dog
ദിവസവും 100 കിലോ പുല്ല്, ആപ്പിളും പഴവും ഇഷ്ട വിഭവം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാളക്കുട്ടൻ ഇവിടെയുണ്ട്

ഇട്‌യ്ക്ക് അടങ്ങിയിരിക്കാൻ നായയോട് ഉദ്യോ​ഗസ്ഥൻ ആം​ഗ്യം കാണിക്കുന്നുണ്ടെങ്കിലും അത് ഉദ്യോ​ഗസ്ഥന് ചുറ്റും ഓട്ടം തുടർന്നു. പിന്നീട് റോഡിന് സൈഡിലേക്ക് ഉദ്യോ​ഗസ്ഥൻ നടക്കുമ്പോൾ അദ്ദേഹത്തിന്റെ പിന്നാലെ അനുസരയോടെ നായയും അദ്ദേഹത്തെ അനു​ഗമിക്കുന്നുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നായയും പൊലീസ് ഉദ്യോ​ഗസ്ഥനും തമ്മിലുള്ള സ്നേഹബന്ധത്തെ പ്രശംസിച്ച് നിരവധി ആളുകൾ കമന്റ് ചെയ്‌തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com