'ന്റെ ഉണ്ണിയേട്ടാ... ഇങ്ങളെക്കൊണ്ടു തോറ്റു!' പുതിയ ഐറ്റവുമായി കിലി എത്തിയിട്ടുണ്ട്, കമന്റ് ബോക്‌സിൽ പ്രശംസപ്പെരുമഴ

ബോളിവുഡ് വിട്ട് കിലി ഇപ്പോള്‍ മലയാള ഗാനങ്ങളുടെ ലിപ്‌സിങ്ക് വിഡിയോകളാണ് കൂടുതലും ചെയ്യുന്നത്
kili-paul
കിലി പോള്‍ ഇന്‍സ്റ്റഗ്രാം

ഷേര്‍ഷയിലെ 'തേരി മേരി ഗല്ലാന്‍ ഹോയി മഷ്ഹൂര്‍' എന്ന ഹിറ്റ് ഗാനത്തിന് ലിപ്‌സിങ്ക് വിഡിയോയുമായി എത്തി സോഷ്യല്‍മീഡിയയില്‍ തരംഗമായ ടാന്‍സാനിയന്‍ യുവാവ് കിലി പോള്‍ ഇപ്പോള്‍ മലയാളികളുടെ സ്വന്തം ഉണ്ണിയേട്ടനാണ്. കിലിയുടെ വിഡിയോകള്‍ക്ക് താഴെ 'ന്റെ ഉണ്ണിയേട്ടാ... ഇങ്ങളെ കൊണ്ടു തോറ്റു' എന്നാണ് മലയാളികളുടെ കമന്‍റുകള്‍. ബോളിവുഡ് വിട്ട് കിലി ഇപ്പോള്‍ മലയാള ഗാനങ്ങളുടെ ലിപ്‌സിങ്ക് വിഡിയോകളാണ് കൂടുതലും ചെയ്യുന്നത്.

ലാല്‍ജോസ് സംവിധാനം ചെയ്ത് മലയാളികള്‍ ആഘോഷമാക്കിയ ചിത്രം മീശമാധവനിലെ കരിമിഴികുരുവിയെ കണ്ടീല എന്ന ഗാനത്തിന് ലിപ്‌സിങ്ക് വിഡിയോയുമായാണ് കിലി ഏറ്റവും അവസാനമായി എത്തിയിരിക്കുന്നത്. വിഡിയോ പതുവു പോലെ ആരോധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കമന്റ് ബോക്‌സില്‍ ആകട്ടെ, പ്രശംസകളുടെ ഘോഷയാത്രയാണ്. 'സത്യം പറയെടാ നീ മലയാളി അല്ലേ..' എന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്‍റ്. അത്തരത്തില്‍ അമ്പരപ്പിക്കുന്നതാണ് കിലിയുടെ ലിപിസിങ്ക്. മലയാളികള്‍ നല്‍കുന്ന സ്നേഹത്തിന് ആദരവായി മലയാളത്തില്‍ ചെയ്യുന്ന വിഡിയോകളിലെല്ലാം കിലി ഇപ്പോള്‍ 'ഉണ്ണിയേട്ടന്‍' എന്ന് അടിക്കുറിപ്പും ചേര്‍ക്കാറുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

kili-paul
'ജനപ്രിയ നായ'; കബോസു ഇനി ഓര്‍മ

മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ച എവര്‍ഗ്രീന്‍ ഗാനം 'കറുത്തപെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ..' എന്ന ഗാനം കിലി ചെയ്തത് വന്‍ ഹിറ്റായിരുന്നു. തമിഴ് ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ ഭാഷയിലുള്ള ഗാനങ്ങള്‍ക്ക് ലിപിസിങ്ക് വിഡിയോ കിലി ചെയ്യാറുണ്ട്. എന്നാല്‍ മലയാള ഗാനങ്ങളുടെ വിഡിയോയാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കൂടുതലും. ചെറുപ്പം മുതല്‍ ഇന്ത്യന്‍ സിനിമകളുടെ ആരാധകനായിരുന്നു താന്‍ അതിനാലാണ് വിഡിയോകള്‍ക്ക് വളരെ പെട്ടെന്ന് ലിപ്‌സിങ്ക് ചെയ്യാന്‍ കഴിയുന്നതെന്ന് കിലി പറയുന്നു. പരമ്പരാഗത ടാന്‍സാനിയന്‍ വേഷമണിഞ്ഞാണ് കിലി വിഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇടയ്ക്ക് കിലിയുടെ സഹോദരിയും വിഡിയോയും പ്രത്യക്ഷപ്പെടാറുണ്ട്. പ്രമുഖരുള്‍പ്പെടെ നിരവധി ആളുകളാണ് കിലിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com