തനി തമിഴ്‌നാടൻ സ്റ്റൈലിൽ ലണ്ടന്‍ തെരുവില്‍ ലുങ്കിയുടുത്ത് യുവതി; ചുറ്റുമുള്ളവരുടെ മുഖത്ത് മിന്നിമാഞ്ഞ് ഭാവങ്ങൾ, വൈറൽ വിഡിയോ

പരിചിതമല്ലാത്ത വേഷത്തിൽ കണ്ട യുവതിയെ മറ്റേതോ ​ഗ്രഹത്തിൽ നിന്നു വന്ന മട്ടിലാണ് പലരും നോക്കുന്നത്
Viral Video, Lungi
ലണ്ടന്‍ തെരുവില്‍ ലുങ്കിയുടുത്ത് യുവതിഇന്‍സ്റ്റഗ്രാം

ണ്ടൻ തെരുവിൽ തനി തമിഴ്‌നാടൻ സ്റ്റൈലിൽ ലുങ്കിയുടുത്ത് ഇറങ്ങിയാൽ എങ്ങനെയിരിക്കും. യുകെയിൽ സ്ഥിര താമസമാക്കിയ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവെൻസർ വലേറി ഡാനിയയുടെ ലുങ്കി ഔട്ട്‌ ഫിറ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത്. എന്നാൽ പരിചിതമല്ലാത്ത വേഷത്തിൽ കണ്ട യുവതിയെ മറ്റേതോ ​ഗ്രഹത്തിൽ നിന്നു വന്ന മട്ടിലാണ് പലരും നോക്കുന്നത്.

ദക്ഷിണേന്ത്യക്കാരുടെ സ്വന്തം ലുങ്കി യുകെയുടെ തെരുവിൽ പ്രദർശിപ്പിച്ച യുവതിയെ പ്രശംസിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്. വിഡിയോയുടെ തുടക്കത്തിൽ ഔട്ട്‌ഫിറ്റ് എങ്ങനെയുണ്ടെന്ന് പ്രായമായ ഒരു സ്ത്രീയോട് യുവതി ചോ​ദിക്കുന്നത് കാണാം. 'ഐ ലവ്‌ ഇറ്റ്' എന്നായിരുന്നു അവരുടെ മറുപടി. പിന്നാലെ ഒരു തമിഴ് പാട്ടിന്റെ പഞ്ചത്തലത്തിലാണ് ബാക്കി വിഡിയോ. യാത്രക്കിടയിൽ യുവതിയുടെ ഔട്ട്‌ഫിറ്റ് കണ്ട് ചുറ്റുമുള്ളവരുടെ മുഖത്ത് ഉണ്ടാകുന്ന പലതരം ഭാവങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Viral Video, Lungi
'വലതുമാറി, ഇടതുചവിട്ടി ഉയര്‍ന്ന് പൊങ്ങി'; പൊലീസുകാരന്റെ ശ്രദ്ധ കിട്ടാനുള്ള തെരുവുനായയുടെ പരാക്രമം, വൈറൽ വിഡിയോ

ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ട്. യുവതിയുടെ ശ്രമത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്. 'അക്ക... നിങ്ങൾ ഒരു സല്യൂട്ട് അർഹിക്കുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com