'സ്റ്റാച്യൂ ഓഫ് ലിബർട്ടി' പഞ്ചാബിലെ വീടിന് മുകളിൽ; ഇത് എപ്പോൾ സംഭവിച്ചുവെന്ന് സോഷ്യൽമീഡിയ

പഞ്ചാബിലെ ഉൾ​ഗ്രാമങ്ങളിൽ ഇത്തരം കാഴ്ചകൾ അപൂർവമല്ല
Statue Of Liberty
'സ്റ്റാച്യൂ ഓഫ് ലിബർട്ടി' പഞ്ചാബില്‍എക്സ്

ന്യൂയോർക്കിലെ പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബർട്ടി പഞ്ചാബിൽ. പഞ്ചാബിലെ ടാർൻ തരനിലെ പണി തീരാത്ത ഒരു കെട്ടിടത്തിന് മുകളിൽ തലപ്പൊക്കി നിൽക്കുന്ന സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ഇത് എങ്ങനെ സംഭവിച്ചു എന്ന അമ്പരപ്പിലാണ് സോഷ്യൽമീഡിയ എന്നാൽ പഞ്ചാബിലെ ഉൾ​ഗ്രാമങ്ങളിൽ ഇത്തരം കാഴ്ചകൾ അപൂർവമല്ല. മല്ലന്മാർ മുതൽ ക്രൂസ് കപ്പൽ വരെ ഇത്തരത്തിൽ വീടുകൾക്ക് മുകളിൽ പ്രതാപം കാണിക്കുന്നതിന് സ്ഥാപിക്കാറുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

93 മീറ്റർ ഉയരമുള്ള നിയോക്ലാസിക്കൽ പ്രതിമയെ അതേ രീതിയിൽ പകർത്തിയാണ് പഞ്ചാബിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടി നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച പ്രതിമയ്‌ക്ക് മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്താനും സന്ദർശിക്കാനുമുള്ള തിരക്കിലാണ് സമീപവാസികൾ. ​ഗ്രാമത്തിലുള്ളവർ പലപ്പോഴും അവരുടെ വിശ്വാസങ്ങൾ, താൽപ്പര്യം, തൊഴിൽ എന്നിവ പ്രതിഫലിപ്പിക്കുന്നതിനായി ഫുട്ബോൾ, മതചിഹ്നങ്ങൾ, വാഹനങ്ങൾ മുതലായവയുടെ ആകൃതിയിലുള്ള വാട്ടർ ടാങ്കുകളോ മോഡലുകളോ വീടിന് മുകളിൽ സ്ഥാപിക്കാറുണ്ട്.

Statue Of Liberty
ആറാം മാസം മുതൽ നിറങ്ങളുമായി കൂട്ട്; ഏറ്റവും പ്രായം കുറഞ്ഞ കലാകാരന്‍, ​ഗിന്നസിൽ ഇടം നേടി ഒന്നര വയസ്സുകാരൻ

വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് പ്രതികരിച്ച് രം​ഗത്തെത്തിയത്. ഇനി സ്റ്റാച്യൂ ഓഫ് ലിബേർട്ടി കാണാൻ ആരും വിമാനം കയറി പോകേണ്ടതില്ല, നേരെ പഞ്ചാബിലേക്ക് വന്നൽ മതിയെന്നായിരുന്നു ഒരാളുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com