ആറാം മാസം മുതൽ നിറങ്ങളുമായി കൂട്ട്; ഏറ്റവും പ്രായം കുറഞ്ഞ കലാകാരന്‍, ​ഗിന്നസിൽ ഇടം നേടി ഒന്നര വയസ്സുകാരൻ

ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഒരു വയസ്സും 152 ദിവസവും പ്രായമായ ഘാന സ്വദേശി എയ്‌സ് ലിയാം നാനാ സാം അങ്ക്‌റ
Guinness book records
എയ്‌സ് ലിയാം നാനാ സാം അങ്ക്‌റഗിന്നസ് ബുക്ക് റെക്കോര്‍ഡ്സ്

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരന്‍, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഒരു വയസ്സും 152 ദിവസവും പ്രായമായ ഘാന സ്വദേശി എയ്‌സ് ലിയാം നാനാ സാം അങ്ക്‌റ. ഇതിനോടകം നിരവധി ചിത്രങ്ങള്‍ വരച്ച എയ്‌സ് തന്റെ സോളോ ഷോയില്‍ പ്രദര്‍ശിപ്പിച്ച അമ്പതോളം പെയിന്‍റിങ്ങാണ് വിറ്റത്.

എയ്‌സിന്റെ അമ്മ ചാന്റെല്ലെ ചിത്രകാരിയാണ്. എയ്‌സിന് ആറ് മാസം മാത്രം പ്രായമുള്ളപ്പോഴാണ് ചാന്റല്ലെ മകന് ചിത്ര കലയോടുള്ള താല്‍പര്യം തിരച്ചറിഞ്ഞത്. മകന്‍ മുട്ടിലിഴയുന്ന പ്രായത്തില്‍ ഒരിക്കല്‍ ജോലി തിരക്കു മൂലം അവന് കളിക്കുന്നതിന് ഒഴിഞ്ഞ കാന്‍വാസും കുറുച്ച് പെയിന്റും നല്‍കി. അവന്‍ ആ കാന്‍വാസില്‍ നിറയെ നിറങ്ങള്‍ പടര്‍ത്തി. അതാണ് എയ്‌സിന്റെ ആദ്യത്തെ മാസ്റ്റര്‍പീസ് ചിത്രം 'ദി ക്രാള്‍'.

Guinness book records
ഗിന്നസ് ബുക്ക് റെക്കോര്‍ഡ്സ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എയ്‌സ് ലിയാമിന്റെ കഴിവുകള്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. റിപ്പബ്ലിക് ഓഫ് ഘാനയുടെ പ്രഥമ വനിത എയ്‌സിന് അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഘാനയിലെ മ്യൂസിയം ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന 'ദി സൗണ്ട്ഔട്ട് പ്രീമിയം എക്സിബിഷന്‍' എന്ന തന്‍റെ ആദ്യ ചിത്ര പ്രദര്‍ശനത്തില്‍ എയ്സ് ലിയാമിന്‍റെ ഇരുപതില്‍ അധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ചിത്ര പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്ന 10 ചിത്രങ്ങള്‍ എയ്സ് ലിയാം വില്പനയ്ക്ക് വച്ചിരുന്നു. ഇവയില്‍ ഒമ്പതെണ്ണവും വിറ്റ് പോയി.

Guinness book records
തനി തമിഴ്‌നാടൻ സ്റ്റൈലിൽ ലണ്ടന്‍ തെരുവില്‍ ലുങ്കിയുടുത്ത് യുവതി; ചുറ്റുമുള്ളവരുടെ മുഖത്ത് മിന്നിമാഞ്ഞ് ഭാവങ്ങൾ, വൈറൽ വിഡിയോ

ചിത്രം വരയ്‌ക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം അവൻ ആസ്വദിക്കുകയാണ്. സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ അവൻ ആവശ്യപ്പെട്ടിട്ടുള്ളത് പേയിന്റ് ആണ്. ഇപ്പോൾ അവൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്ന് ചിത്രകലയാണെന്നും ചാാന്റല്ലെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com