'വിശന്നില്ല, അതുകൊണ്ട് കഴിച്ചില്ല'; 16 വര്‍ഷം വെള്ളം പോലും കുടിക്കാതെ യുവതി

മുലുവോര്‍ക് അംബൗ എന്ന യുവതിയാണ് ഭക്ഷണവും വെള്ളവും ഒന്നും ഇല്ലാതെ ഇത്രയും വര്‍ഷം ജീവിച്ചെന്ന് പറയുന്നത്.
ethiopian-woman-no-food-water
മുലുവോര്‍ക് അംബൗവീഡിയോ സ്‌ക്രീന്‍ഷോട്ട്‌

വെള്ളം കുടിക്കാതെ ഭക്ഷണം കഴിക്കാതെ ഒരാള്‍ക്ക് എത്ര ദിവസം പറ്റും? ഒന്നോ രണ്ടോ മണിക്കൂര്‍ അല്ലെങ്കില്‍ പരമാവധി ഒരു ദിവസം. ഒരു നേരം ആഹാരം കഴിക്കാന്‍ സമയം തെറ്റിയാല്‍ ബുദ്ധിമുട്ടുന്നവരാണ് പലരും. എന്നാല്‍ 16 വര്‍ഷം വെള്ളമോ ഭക്ഷണമോ ഇല്ലാതെ ജീവിച്ചെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് എത്യോപ്യ സ്വദേശിയായ 26 കാരി. മുലുവോര്‍ക് അംബൗ എന്ന യുവതിയാണ് ഭക്ഷണവും വെള്ളവും ഒന്നും ഇല്ലാതെ ഇത്രയും വര്‍ഷം ജീവിച്ചെന്ന് പറയുന്നത്.

ഭക്ഷണവും വെള്ളവും ഇല്ലാതെ നിരാഹാര സമരം കിടന്ന ഇറോം ശര്‍മിളയെപ്പോലെയല്ല അംബൗ. വിശപ്പ് അനുഭവപ്പെടാത്തതാണ് ആഹാരം കഴിക്കാതിരുന്നതെന്നാണ് യുവതി പറയുന്നത്. 10 വയസ്സുള്ള സമയത്ത് ഒരിക്കല്‍ ലെന്റില്‍ സ്റ്റൂ കഴിച്ചതാണ് ഏറ്റവും ഒടുവില്‍ ഉള്ളില്‍ ചെന്ന ആഹാരം. അതിനുശേഷം വിശക്കുകയോ ദാഹിക്കുകയോ ചെയ്തിട്ടില്ല. ഭക്ഷണം കഴിക്കാത്തതുകൊണ്ട് തന്നെ ഇക്കാലമത്രയും ടോയ്ലറ്റും ഉപയോഗിക്കേണ്ടിവന്നില്ല. ഇന്ന് ഇവര്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. താന്‍ ആഹാരം കഴിക്കാറില്ലെങ്കിലും കുടുംബത്തിനായി പതിവായി ഭക്ഷണം പാകം ചെയ്യാറുണ്ടെന്ന് അംബൗ പറയുന്നു.

ethiopian-woman-no-food-water
'ഇത്തരിക്കുഞ്ഞന്റെ മുട്ടൻ സാഹസം'; വൈൽഡ്‌ ബീസ്റ്റിനെ തുരത്തുന്ന കുട്ടിഹിപ്പോ, വൈറൽ വിഡിയോ

ആഹാരം കഴിക്കാതെ ആരോഗ്യത്തോടെ ഇരിക്കുന്ന ഈ അവസ്ഥ പരിശോധനകള്‍ക്കും വിധേയമാക്കപ്പെട്ടിരുന്നു. പല വര്‍ഷങ്ങളിലായി ഇന്ത്യ, ഖത്തര്‍, ദുബായ് തുടങ്ങിയ പലയിടങ്ങളിലെയും ആരോഗ്യവിദഗ്ധര്‍ അംബൗവിനെ പരിശോധിച്ചു. ദഹന വ്യവസ്ഥയില്‍ ഭക്ഷണമോ വെള്ളമോ മാലിന്യങ്ങളോ ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അംബൗവിന് എന്തെങ്കിലും രോഗമുള്ളതായി ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. എന്നുമാത്രമല്ല യുവതി പൂര്‍ണ ആരോഗ്യവതിയാണെന്ന് അവര്‍ കണ്ടെത്തുകയും ചെയ്തു. ഗിന്നസ് റെക്കോര്‍ഡ് ജേതാവായ ഡ്രു ബിന്‍സ്‌കി അടുത്തയിടെ അംബൗവിനെ സന്ദര്‍ശിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെറുപ്പകാലത്ത് ഭക്ഷണം കഴിക്കാന്‍ വീട്ടുകാര്‍ പതിവായി ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ കഴിച്ചു എന്ന് കളവു പറയുകയായിരുന്നു തന്റെ പതിവെന്നും അംബൗ ഡ്രു ബിന്‍സ്‌കിയോട് വെളിപ്പെടുത്തി. ഭക്ഷണവും വെള്ളവുമില്ലാതെ ഇക്കാലമത്രയും ആരോഗ്യത്തോടെ ഇരുന്നെങ്കിലും ഗര്‍ഭകാലത്ത് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ശരീരത്തിന്റെ സ്വാഭാവിക ഊര്‍ജം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ ഗ്ലൂക്കോസ് കയറ്റേണ്ടിവന്നു. കുഞ്ഞിന്റെ ജനനശേഷം മുലപ്പാല്‍ നല്‍കാനായില്ല എന്നതാണ് അംബൗ നേരിട്ട മറ്റൊരു പ്രശ്‌നം. ശരീരം മുലപ്പാല്‍ ഉത്പാദിപ്പിക്കാത്തതുമൂലം കുഞ്ഞിനായി ബദല്‍ മാര്‍ഗങ്ങള്‍ തേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com