പര്‍വതാരോഹകരുടെ നീണ്ട നിര; എവറസ്റ്റിലെ 'ട്രാഫിക് ജാം',വൈറല്‍ വിഡിയോ

മെയ് 20 ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എവറസ്റ്റില്‍ പര്‍വതാരോഹകരുടെ നീണ്ട നിര കാണാം
Video Of 'Traffic Jam' On Mount Everest Goes Viral
പര്‍വതാരോഹകരുടെ നീണ്ട നിര; എവറസ്റ്റിലെ 'ട്രാഫിക് ജാം',വൈറല്‍ വിഡിയോ ഇന്‍സ്റ്റഗ്രാം

എവറസ്റ്റ് കയറാന്‍ പര്‍വതാരോഹകരുടെ നീണ്ട നിര കാണിക്കുന്ന വിഡിയോ വൈറല്‍. ചൊവ്വാഴ്ച ബ്രിട്ടീഷ് പര്‍വതാരോഹകരായ ഡാനിയല്‍ പാറ്റേഴ്‌സണും നേപ്പാളി ഷെര്‍പ്പ പാസ്റ്റെന്‍ജിയും എവറസ്റ്റ് ഇറങ്ങുന്നതിനടെ അപകടം ഉണ്ടായതിന് പിന്നാലെ നിരവധി പര്‍വതാരോഹകര്‍ എവറസ്റ്റില്‍ കുടുങ്ങിയിരുന്നു.

മെയ് 20 ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എവറസ്റ്റില്‍ പര്‍വതാരോഹകരുടെ നീണ്ട നിര കാണാം. എവറസ്റ്റ് കൊടുമുടിയിലെ 'ട്രാഫിക് ജാം' എന്ന പേരില്‍ വിഡിയോ പിന്നീട് വൈറലാകുകയായിരുന്നു. എവറസ്റ്റിലെ തിരക്കില്‍ പല പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Video Of 'Traffic Jam' On Mount Everest Goes Viral
കൂറ്റന്‍ മൂര്‍ഖന്‍ പാമ്പും പൂച്ചയും നേര്‍ക്കുനേര്‍; ഒടുവില്‍- വൈറല്‍ വീഡിയോ

സോഷ്യല്‍ മീഡിയയിലെ നിരവധി ഉപയോക്താക്കള്‍ 'ട്രാഫിക് ജാം' എന്നാണ് എവറസ്റ്റിലെ തിരക്കിനെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലെ തിരക്ക് കാണിക്കുന്ന നിരവധി വിഡിയോകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com