'ഒന്നു വൈറലാവാന്‍ നോക്കിതാ, പാവം എയറിലായി'; വിമാനത്താവളത്തില്‍ നിലത്തിഴഞ്ഞ് യുവതിയുടെ നൃത്തം, വിഡിയോ

മുംബൈ വിമാനത്താവളത്തില്‍ നിന്നും ഒരു യുവതിയുടെ നിലത്തിഴഞ്ഞുള്ള ഡാന്‍സ് പെര്‍ഫോമന്‍സ്
viral dance
വിമാനത്താവളത്തില്‍ നിലത്തിഴഞ്ഞ് യുവതിയുടെ നൃത്തംഎക്സ്

സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ ഏത് അറ്റം വരെയും അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് റോഡും ട്രെയിനും വിമാനത്താവളവുമെല്ലാം ഒരു പോലെയാണ്. ഇപ്പോഴിതാ മുംബൈ വിമാനത്താവളത്തില്‍ നിന്നും ഒരു യുവതിയുടെ നിലത്തിഴഞ്ഞുള്ള ഡാന്‍സ് പെര്‍ഫോമന്‍സ് ആണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

വിമാനത്താവളത്തിലെ തിരക്കിനിടയിലേക്ക് നടന്നു വരുന്ന യുവതി ചുറ്റുമുള്ളവരെ അമ്പരപ്പിച്ചു കൊണ്ട് നൃത്തം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ബോളിവുഡ് ചിത്രം കുരുക്ഷേത്രയിലെ 'ആപ് കാ ആനാ' എന്ന ഗാനത്തിന് ആയിരുന്നു യുവതിയുടെ ചടുലമായ നൃത്തം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചുറ്റുമുള്ള ചിലരുടെ മുഖത്ത് അമ്പരപ്പ് കാണാമെങ്കിലും മറ്റു ചിലര്‍ ശ്രദ്ധിക്കാതെ നടന്നു പോകുന്നതും വിഡിയോയില്‍ കാണാം. 'വൈറസ് എയര്‍പോര്‍ട്ടിലും എത്തി'- എന്ന ക്യാപ്ഷനോടെ എക്‌സില്‍ പങ്കുവെച്ച വിഡിയോ റോക്കറ്റ് വേഗത്തിലാണ് വൈറലായത്. നിരവധി ആളുകാളാമ് യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

viral dance
ഈച്ച അല്ല ആന വന്നാലും വിഴുങ്ങിക്കളയും; അവതാരകയുടെ പ്രൊഫഷണലിസം കണ്ട് വാ പൊളിച്ച് സോഷ്യൽമീഡിയ

'വിമാനത്താവളം ഇത്തരത്തില്‍ തമാശ കാണിക്കാനുള്ള ഇടമാണോ' എന്നായിരുന്നു കമന്റില്‍ ഒരാളുടെ പ്രതികരണം. അടുത്ത തവണ മോദിജി ഭരണത്തില്‍ വരുമ്പോള്‍ ഇത്തരക്കാരെ നിരോധിക്കണമെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com