കോഴിക്കോട്: താമരശ്ശേരിയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളില്‍ പാമ്പിനെ കണ്ടെത്തി. ചാലക്കരയില്‍ ആണ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച പ്രഷര്‍ കുക്കറില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. പാമ്പിന്റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടുന്നതില്‍ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം ടി ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക