ഭരതനാട്യത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണ് മുദ്രകൾ പഠിച്ചെടുക്കുക എന്നത്. ഗുരുവിന്റെ കീഴിൽ നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ഇത് പഠിച്ചെടുക്കാൻ കഴിയൂ. എന്നാൽ കോട്ടയം മൂലേടം സ്വദേശിയായ ധ്വനി എന്ന രണ്ടര വയസുകാരി ഭരതനാട്യത്തിലെ 52 ഹസ്തമുദ്രകളും പഠിച്ചെടുത്തത് കണ്ടും കേട്ടുമാണ്.
നൃത്താധ്യാപികയായ അമ്മ പ്രസീത വീട്ടിൽ നടത്തുന്ന നൃത്ത പഠനശാലയിലെ നിത്യ സന്ദർശകയാണ് ഈ കൊച്ചു മിടുക്കി. ക്ലാസിനിടെ അമ്മ മറ്റു കുട്ടികളെ പഠിപ്പിക്കുന്നത് കണ്ടാണ് ധ്വനി മുദ്രകൾ പഠിച്ചത്. കിളിക്കൊഞ്ചൽ പോലുള്ള ശബ്ദത്തിൽ കുഞ്ഞു ധ്വനി ഹസ്തമുദ്രകൾ ക്രമത്തിൽ പറയുന്ന വിഡിയോകൾ ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാണ്.
ഇത്ര ചെറുപ്രായത്തിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന അമ്പരപ്പിലാണ് കാഴ്ചക്കാർ. സോഷ്യൽമീഡിയയിൽ മാത്രമല്ല, ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഈ കൊച്ചു മിടുക്കി ഇടം പിടിച്ചു. കൂടാതെ 2024 ലെ ഇൻ്റർ നാഷണൽ കിഡ്സ് ഐക്കൺ പുരസ്കാരവും യങ് അച്ചീവേഴ്സ് ഒളിമ്പ്യാഡ് നാഷണൽ കോമ്പറ്റീഷൻ സ്പെഷ്യൽ ടാലൻ്റ് വിന്നർ ബഹുമതിയും ധ്വനിയെ തേടിയെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക