കൊല്ലം: കാഴ്ച പരിമിതിയുള്ള അധ്യാപികയ്ക്ക് നിർമ്മിത ബുദ്ധിയുടെ സഹയാത്തോടെ പ്രവർത്തിക്കുന്ന കണ്ണട നിർമിച്ചു നൽകി വിദ്യാർഥിനികൾ. കൊല്ലം പട്ടത്താനം വിമല ഹൃദയ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഭാഗ്യലക്ഷ്മിയും, സൽമാ സിദ്ധിക്കുമാണ് അധ്യാപികയ്ക്ക് കണ്ണട നിർമിച്ചു നൽകിയത്. സ്‌കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപികയായ ലിഫ്ന ജോസിന് വേണ്ടിയാണ് കുട്ടികൾ കണ്ണട നിർമ്മിച്ചത്.
നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് കണ്ണടയുടെ പ്രവർത്തനം. കാഴ്ച പരിമിതിയുള്ളവർക്ക് അവരുടെ മുന്നിലുള്ളവരെ തിരിച്ചറിയുവാനുള്ള സൗകര്യമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. സോഫ്റ്റ് വെയറിൽ സൂക്ഷിച്ചിരിക്കുന്ന ആളുകളെയോ വസ്തുക്കളെയോ കണ്ണടയുടെ മുന്നിൽ എത്തിച്ചാൽ ശബ്ദസൗകര്യത്തോടെ ആരാണെന്നു അറിയിക്കുന്ന സംവിധാനമാണ് ഇതിലുള്ളത്.
ഇൻസൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം കണ്ടെത്താൻ അധ്യാപകരുടെ പിന്തുണയുമുണ്ട്. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് കാഴ്ച പരിമിതർക്ക് മൃഗങ്ങളെ തിരിച്ചറിയുവാനാകും വിധം ഭാവിയിൽ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നും വിദ്യാർഥിനികൾ അവകാശപ്പെടുന്നു. ഫേസ് റെക്കഗ്നേഷൻ ലൈബ്രറി, ഓഡിയോ ഫീഡ് ബാക് എന്നിവയാണ് എപ്പോൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക