വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് എ ആര്‍ റഹ്മാന്‍ പങ്കുവെച്ച എക്‌സ് കുറിപ്പിനെതിരെ വ്യാപക വിമര്‍ശനം. കുറിപ്പിനൊടുവില്‍ റഹ്മാന്‍ ചേര്‍ത്ത ഹാഷ്ടാഗിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. #arrsairabreakup എന്നാണ് റഹ്മാന്‍ പങ്കുവെച്ച ടാഗ്.
വിവാഹമോചനം സ്ഥിരീകരിക്കുന്ന കുറിപ്പില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് റഹ്മാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പം ഹാഷ് ടാഗ് ഉപയോഗിച്ചതിനെതിരെയാണ് വിമര്‍ശനം. സ്വകാര്യതയെ മാനിക്കണം എന്നു പറയുന്ന കുറിപ്പില്‍, പോസ്റ്റ് കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ഹാഷ് ടാഗ് ഉപയോഗിച്ചതിനെയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചോദ്യം ചെയ്യുന്നത്. എ ആര്‍ റഹ്മാന്‍ വേര്‍പിരിയില്‍ പ്രഖ്യാപിക്കാന്‍ ഒരു ഹാഷ്ടാഗ് സൃഷ്ടിച്ച വര്‍ഷം എന്ന രീതിയില്‍ 2024 ഇടംപിടിക്കുമെന്നാണ് ഒരാള്‍ പ്രതികരിച്ചത്. റഹ്മാന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ആരാണെന്ന് അറിയില്ലെന്നും സോഷ്യല്‍ മീഡിയ അഡ്മിനെ തന്നെ പിരിച്ചുവിടണമെന്നും അഭിപ്രായപ്പെട്ടു.
ഇത്തരം സാഹചര്യത്തില്‍ ആരാണ് ഇങ്ങനെ ഒരു ഹാഷ്ടാഗ് സൃഷ്ടിക്കുകയെന്നും മറ്റൊരാള്‍ ചോദിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരുടേയും വിവാഹമോചനത്തെക്കുറിച്ച് പ്രസ്താവനയിറക്കിയത്. പിന്നാലെ പ്രതികരണവുമായി എ ആര്‍ റഹ്മാനും രംഗത്തെത്തി. ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാ കാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ടെന്നും റഹ്മാനും കുറിച്ചു. 1995ലാണ് ഇരുവരും വിവാഹിതരായത്. അമ്മയാണ് വധുവിനെ കണ്ടെത്തിയതെന്ന് റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കും മൂന്ന് മക്കളാണുള്ളത്. ഇവരും തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക