വാഷിങ്ടണ്‍: ട്രാന്‍സിറ്റ് രീതിയിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. IRAS 04125+2902 ബി എന്നാണ് പുതിയ ഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്. ഗ്രഹത്തിന് ഏകദേശം 30 ലക്ഷം വര്‍ഷം മാത്രമേ പഴക്കമുള്ളൂ, 430 പ്രകാശവര്‍ഷം അകലെ നവജാത നക്ഷത്രങ്ങള്‍ നിറഞ്ഞ ഒരു നക്ഷത്ര നഴ്‌സറിയായ ടോറസ് മോളിക്യുലാര്‍ ക്ലൗഡിലാണ് കാണപ്പെടുന്നത്.
നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ മാഡിസണ്‍ ജി. ബാര്‍ബറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രഹങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നും പരിണമിക്കുന്നുവെന്നും മനസ്സിലാക്കുന്നതില്‍ പുതിയ കണ്ടെത്തല്‍ നിര്‍ണായകമാകും.
പുതിയ ഗ്രഹത്തിന്റെ പിണ്ഡം വ്യാഴത്തിന്റെ പിണ്ഡത്തിന്റെ മൂന്നിലൊന്നില്‍ താഴെയാണ്. എന്നാല്‍ വ്യാഴത്തിന് സമാനമായ വലിപ്പമുണ്ടെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. ഈ ഗ്രഹം ഒടുവില്‍ ഒരു മിനി നെപ്ട്യൂണ്‍ അല്ലെങ്കില്‍ ഒരു സൂപ്പര്‍ ഭൂമി ആയി പരിണമിച്ചേക്കാമെന്നും സൂചനകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക