കൊല്ലം: കഠിന പരിശീലനത്തിനൊടുവില്‍ പൊടിപാറിച്ച മത്സരമായി മാറി ബാന്‍ഡ് മേളം. കൊട്ടാരക്കരയിലെ 63 ാമത് ജില്ലാ കലോത്സവത്തില്‍ വെയിലും ചൂടും വകവയ്ക്കാതെ തന്നെ പട്ടാളച്ചിട്ടയില്‍ ബാന്‍ഡ് മേളം അരങ്ങേറി.
20 മിനിറ്റില്‍ 20 പേര്‍ അടിതെറ്റാതെ ചുവടു വയ്ക്കണം. ആറുമാസത്തെ പരിശീലനത്തിന് ശേഷമാണ് ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. തികച്ചും പട്ടാളച്ചിട്ടയില്‍ തന്നെ എന്ന് പരിശീലകരും പറയുന്നു. 8 ഡ്രമ്മറ്റ്, നാല് സൈഡ് ഡ്രം, രണ്ട് സര്‍ക്കിള്‍ ബേസ് ഇങ്ങനെ നീളുന്നു ബന്റുമേളത്തിന്റെ വാദ്യോപകരണങ്ങള്‍.
പൊള്ളുന്ന വെയിലത്ത് ബാന്‍ഡ് സംഘം ചൂവടു വയ്ക്കുമ്പോള്‍ ആദിയത്രയും പരിശീലകര്‍ക്കാണ്. പരിശീലനം അടക്കം രണ്ടര ലക്ഷത്തോളം ഒരു ബാന്‍ഡ് ഗ്രൂപ്പിനെ ചെലവ് വരുമെങ്കിലും ഹൈസ്‌കൂള്‍, പ്ലസ് വണ്‍, പ്ലസ് ടു ഇങ്ങനെ വേര്‍തിരിച്ചായിരുന്നു മത്സരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക