ഹോങ്‌കോങ്: ഒരു കിലോ വാഴപ്പഴത്തിന് ഏകദേശം അമ്പത് രൂപയോളമാണ് വില. എന്നാല്‍ ന്യൂയോര്‍ക്കില്‍ ഒരു സംരംഭകന്‍ വാഴപ്പഴം വാങ്ങിയത് 52 കോടി രൂപയ്ക്കാണ്. ലേലത്തില്‍ അദ്ദേഹം കൈക്കലാക്കിയ വാഴപ്പഴം മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ കഴിച്ച് കാണിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വിലയേറിയ വാഴപ്പഴം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ലേല ദിവസം ക്രിപ്‌റ്റോ കറന്‍സി സ്ഥാപകനായ സംരഭകന്‍ ജസ്റ്റിന്‍ സണ്‍ പറഞ്ഞിരുന്നു. വാക്ക് പാലിക്കാനാണ് ഒട്ടിച്ചുവെച്ച വാഴപ്പഴം എടുത്ത് കഴിച്ചതെന്നും സണ്‍ പറഞ്ഞു.
ഹോങ്‌കോങിലെ ആഡംബര ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക പരിപാടിക്കിടെയായിരുന്നു അദ്ദേഹം ആ പഴം കഴിച്ചത്. ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റലന്റെ കലാസൃഷ്ടിയായ ഒരു ഭിത്തിയില്‍ ടേപ്പൊട്ടിച്ച വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷനായിരുന്നു സംരംഭകന്‍ ലേലത്തില്‍ പിടിച്ചത്. 2019ല്‍ മയാമി മേളയിലായിരുന്നു ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്.
തറയില്‍ നിന്ന് 160 സെന്റീമീറ്റര്‍ അകലെ ചുമരില്‍ ഒരു വാഴപ്പഴം വെച്ച് ടേപ്പ് ഒട്ടിച്ചതായിരുന്നു ഇന്‍സ്റ്റലേഷന്‍. ഇതാണ് കഴിഞ്ഞയാഴ്ച സണ്‍ 52 കോടിക്ക് സ്വന്തമാക്കിയത്. വാഴപ്പഴം കഴിച്ചശേഷം ഇതൊരു കലാസൃഷ്ടി മാത്രമല്ല സാംസ്‌കാരിക പ്രതിഭാസം കൂടിയാണ് അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക