കൊല്ലം: അടുക്കളയില്‍ ഗ്യാസ് ലീക്ക് ആയാല്‍ ഇനി ആശങ്കപ്പെടേണ്ട, മൊബൈലില്‍ അപകട സൂചന മുന്നറിയിപ്പ് നല്‍കുന്ന ഒരു ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് പത്താം ക്ലാസുകാരന്‍. കൊല്ലം ഇടമണ്‍ എച്ച് എസ് ആന്‍ഡ് വിഎച്ച്എസ്ഇ യിലെ വിദ്യാര്‍ത്ഥിയാണ് ഉപകരണം കണ്ടുപിടിച്ചത്.
വീട്ടില്‍ ഗ്യാസ് ലീക്ക് ആയപ്പോള്‍ കാര്‍ത്തിക്കിന്റെ അമ്മയ്ക്ക് ഉണ്ടായ മാനസിക സംഘര്‍ഷമാണ് വിദ്യാര്‍ത്ഥിയെ ഉപകരണം കണ്ടുപിടിക്കാന്‍ പ്രേരിപ്പിച്ചത്. ആറുമാസത്തെ പരിശ്രമത്തിനൊടുവില്‍ ആണ് ഇടമണ്‍ സ്വദേശിയായ കാര്‍ത്തിക് ഗ്യാസ് ഡിറ്റക്ടര്‍ കണ്ടുപിടിച്ചത്.അടുക്കളയില്‍ പാചകവാതകം ചോര്‍ന്നാല്‍ ഈ ഉപകരണം തിരിച്ചറിഞ്ഞ് എക്‌സോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിച്ച് ചോര്‍ന്ന വാതകം പുറന്തള്ളും,ഉടന്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശവും എത്തുന്നതോടെ അപകടം തിരിച്ചറിയാനാകും എന്ന് കാര്‍ത്തിക് അവകാശപ്പെടുന്നു.
കാര്‍ത്തിക് അധ്യാപകരോട് ഈ ആശയം പങ്കുവെച്ചപ്പോള്‍ ഉപകരണം നിര്‍മ്മിക്കുന്നതിനായുള്ള ചിലവ് പൂര്‍ണമായും അധ്യാപകരാണ് ഏറ്റെടുത്തത്. സ്‌കൂള്‍ ശാസ്ത്രമേളയിലും ഗ്യാസ് ഡിറ്റക്ടര്‍ ഉപകരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇതുകൂടാതെ നിരവധി കണ്ടുപിടിത്തങ്ങളും കാര്‍ത്തിക് നടത്തിയിട്ടുണ്ട്.ഭാവിയില്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറാകണം എന്നുള്ള വലിയ ആഗ്രഹമാണ് ഈ കുട്ടി ശാസ്ത്രജ്ഞന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക