പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ പൂച്ചയും പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
പച്ച നിറത്തിലുള്ള പാമ്പുമായാണ് പൂച്ച ഏറ്റുമുട്ടിയത്. കാല്‍ പാദം ഉപയോഗിച്ച് പാമ്പിനെ അടിച്ചിടാന്‍ പൂച്ച ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൂച്ചയുടെ ആക്രമണത്തെ ചെറുക്കാന്‍ പാമ്പ് പ്രത്യാക്രമണം നടത്തുന്നതും കാണാം. പൂച്ചയെ ആഞ്ഞ് കൊത്ത് ഓടിക്കാനാണ് പാമ്പ് ശ്രമിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൂച്ചയുടെ ആക്രമണത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാനാണ് പാമ്പ് കൊത്താന്‍ ശ്രമിക്കുന്നത്. പാമ്പിന്റെ ഓരോ ശ്രമവും അതിവിദഗ്ധമായി ഒഴിഞ്ഞുമാറിയാണ് പൂച്ച നേരിട്ടത്. ഒടുവില്‍ പൂച്ച കടിച്ചു കുടഞ്ഞതോടെ പാമ്പ് ചത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ