വീട്ടില്‍ സീലിങ് ഫാന്‍ വാങ്ങുമ്പോള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. റൂമിന്റെ വലുപ്പം, പുതിയ സാങ്കേതിക വിദ്യ, വൈദ്യുതി ഉപയോഗം എന്നിവ ഇതില്‍ പ്രധാനമാണ്. നിങ്ങളുടെ ആവശ്യാനുസരണം ശരിയായ ഫാന്‍ തെരഞ്ഞെടുക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
മുറിയുടെ വലുപ്പം നോക്കുന്നതിനൊപ്പം ചെറിയ ഫാനുകളും വലിയ ഫാനുകളും എത്രമാത്രം കാറ്റ് നല്‍കുമെന്ന് അറിയാം. ഫാനിന്റെ വലുപ്പം ഇതില്‍ പ്രധാന ഘടകമാണ്. ഫാനിന്റെ വലുപ്പം കൂടുമ്പോള്‍ കാറ്റിന്റെ ശക്തി കുറയും. എന്നാല്‍ വലിയ ഫാനുകള്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് കാറ്റ് എത്തിക്കും. മറുവശത്ത്, ചെറിയ ഫാനുകള്‍ ശക്തമായ കാറ്റ് നല്‍കുന്നവയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുറിയുടെ വലുപ്പം 50 ചതുരശ്ര അടിയില്‍ താഴെ ആണെങ്കില്‍ ഫാനിന്റെ വലുപ്പം 36-ഇഞ്ച് വരെ ആകാം. 50 മുതല്‍ 70 ചതുരശ്ര അടി വരെയുള്ള മുറിയാണെജ്കില്‍ 42-ഇഞ്ച് വരെയുടെ ഉപയോഗിക്കാം. 71 മുതല്‍ 150 ചതുരശ്ര അടി വരെയുള്ളവയ്ക്ക് 48 ഇഞ്ച് വരെയുള്ള ഫാന്‍ ആവശ്യമാണ്. 150 മുതല്‍ 250 ചതുരശ്ര അടി വരെ വലുപ്പമുള്ള മുറികള്‍ക്ക് 54-ഇഞ്ച് വരെയുള്ള ഫാനുകള്‍ വേണം. ഇനി 250 ചതുരശ്ര അടിക്ക് മുകളില്‍ വലിയ മുറിയെങ്കില്‍ രണ്ടോ അതിലധികമോ ഫാനുകള്‍ ആവശ്യമാണ്.
ഉയരം അനുസരിച്ച് ഫാന്‍ ക്രമീകരിക്കണം- മുറിയില്‍ കൃത്യമായ ഉയരത്തില്‍ ഒരു ഫാന്‍ ഘടിപ്പിക്കുന്നതും പ്രധാനമാണ്. സീലിങ് ഉയരം കൂടുതലാണെങ്കില്‍, പൈപ്പ് ഉപയോഗിച്ച് തറയുമായുളള ഫാനിന്റെ ദൂരം ക്രമീകരിക്കണം. തറയില്‍ നിന്ന് 9 അടി വരെ ഉയരത്തില്‍ ഫാന്‍ സ്ഥാപിക്കുന്നതാണ് ഉചിതം.
മോട്ടോര്‍ സാങ്കേതികവിദ്യ -ബിഎല്‍ഡിസി ഫാനുകള്‍ പഴയവയെ അപേക്ഷിച്ച് കൂടുതല്‍ ലൈഫ് നല്‍കുന്നവയും പ്രവര്‍ത്തന ശേഷി കൂടിയവയുമാണ്. വൈദ്യുതി ഉപഭോഗവും കുറവാണ്.
മിനിറ്റിന് റൊട്ടേഷന്‍ (ആര്‍പിഎം), സിഎംഎം- ഒരു പുതിയ ഫാന്‍ വാങ്ങുമ്പോള്‍ ആര്‍പിഎം, സിഎംഎം എന്നിവ പരിശോധിക്കേണ്ടത് പ്രധാനമാണ്. ആര്‍പിഎം എന്നത് ഫാനിന്റെ പരമാവധി വേഗമാണ്. സിഎംഎം കാറ്റിന്റെ അളവിന്റെയും പരിധിയെയും സൂചിപ്പിക്കുന്നു.
ബ്ലേഡുകള്‍ - പുതിയ ഫാന്‍ വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ് ബ്ലേഡുകള്‍. ഫാനുകള്‍ ഇന്ന് 7 ബ്ലേഡുകള്‍ വരെ ലഭ്യമാണ്. 3 ബ്ലേഡുകളുള്ള ഫാനുകള്‍ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്നവയും വില കുറഞ്ഞതുമാണ്. ഫാനുകള്‍ വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ഇന്റീരിയര്‍ ഡിസൈന്‍ കൂടി നോക്കി വാങ്ങുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ