തിരുവനന്തപുരം: പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്ററുമായ സീമ വിനീത് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി കുറിപ്പ്. വിവാഹ നിശ്ചയം കഴിഞ്ഞ് 5 മാസം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ച വിവരം സീമ തന്നെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഒരുപാട് ആലോചിച്ചതിന് ശേഷം പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹ നിശ്ചയത്തിന്റെ അഞ്ച് മാസത്തെ ബന്ധത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുടെസ്വകാര്യത മനസിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് അംഗീകരിച്ചുകൊണ്ട് ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്ത് വളരെ അധികം വിനയപൂര്‍വം നിങ്ങളെ അറിയിച്ചു കൊള്ളുന്നു എന്നാണ് സീമ വിനീത് കുറിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അഞ്ച് മാസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ സീമ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഫോട്ടോ സഹിതം അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. വിവാഹത്തിന് മുമ്പേ തീരുമാനം എടുത്തത് നന്നായി എന്നാണ് പലരും പറഞ്ഞിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക