ചെന്നൈ: ജീവിതത്തില്‍ തിരിച്ചടിയോ പ്രതിസന്ധിയോ നേരിടുമ്പോള്‍ തളര്‍ന്നു പോകുന്നവര്‍ക്ക് പ്രചോദനമാണ് ഉഷാറാണി. ആര്‍മി എജ്യുക്കേഷന്‍ കോര്‍പ്‌സില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് ഉഷാറാണിയുടെ ഭര്‍ത്താവ് ക്യാപ്റ്റന്‍ ജഗ്താര്‍ സിങ് തീവണ്ടി അപകടത്തില്‍ മരിക്കുന്നത്. നാല് വര്‍ഷം മുമ്പായിരുന്നു സംഭവം. വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കാതെ സൈന്യത്തിന്റെ ഭാഗമായിരിക്കുകയാണ് ഉഷ റാണി.
ആത്മധൈര്യവും കഠിന പ്രയത്‌നവുമാണ് ഉഷ റാണിയെ സൈന്യത്തിലെത്തിച്ചത്. കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം ബിരുദപഠനവും ഉഷാ റാണി പൂര്‍ത്തിയാക്കി. പിന്നീട് ആര്‍മി പബ്ലിക് സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തു. അവിടെ നിന്നാണ് സൈന്യത്തില്‍ ചേരാന്‍ ഉഷാ റാണിക്ക് ആഗ്രഹം തോന്നുന്നത്. അങ്ങനെ കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷിക ദിനത്തില്‍ ഉഷാ റാണി പരിശീലനം ആരംഭിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉഷാറാണി അടക്കം 250 പേരാണ് കരസേനയില്‍ ഓഫീസര്‍മാരായി ഇന്നലെ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയത്. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 11 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഓഫീസര്‍മാര്‍ വിവിധ മേഖലകളിലെ കരസേനാ യൂണിറ്റുകളില്‍ ചുമതലയേല്‍ക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക