ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ചെറിയ വാക്വം ക്ലീനര്‍ വികസിപ്പിച്ച ഇന്ത്യക്കാരന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍. 23 കാരനായ തപാല നാദമുനി എന്ന വിദ്യാര്‍ഥിയാണ് നൂതനമായ ഉപകരണം വികസിപ്പിച്ചത്. നഖത്തിന്റെ വീതിയേക്കാള്‍ കുറവാണ് ഇതിന്റെ വലിപ്പം. 0.65 സെന്റിമീറ്റര്‍ (0.25 ഇഞ്ച്) മാത്രം വലിപ്പമുള്ള ഈ നൂതന ഉപകരണത്തിന് മുന്‍ റെക്കോര്‍ഡിനേക്കാള്‍ 0.2 സെന്റിമീറ്റര്‍ കുറവാണ് വലിപ്പം.
വാക്വം ക്ലീനറിന്റെ വലുപ്പം നിര്‍ണ്ണയിക്കുന്നത് അതിന്റെ ബോഡിയുടെ ആക്‌സിസിനെ അടിസ്ഥാനമാക്കിയതാണ്. ഹാന്‍ഡിലും പവര്‍ കോര്‍ഡും ഒഴിവാക്കിയാണ് വലിപ്പം നിര്‍ണയിച്ചിരിക്കുന്നത്. മുമ്പ് 2020ല്‍ 1.76 സെന്റീമീറ്റര്‍ വലിപ്പമുള്ള വാക്വം വികസിപ്പിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു നാദമുനി. പിന്നീട് നഷ്ടപ്പെട്ട റെക്കോര്‍ഡ് തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഡിസൈനില്‍ പരിഷ്‌കാരം വരുത്തുകയായിരുന്നു. ഡിസൈനില്‍ മാറ്റം വരുത്താന്‍ രണ്ട് വര്‍ഷമാണ് ചെലവഴിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വാക്വം ക്ലീനര്‍ നിര്‍മ്മിച്ചിരിക്കുന്നത് ഒരു റീഫില്‍ ചെയ്യാവുന്ന ബോള്‍പോയിന്റ് പേനയില്‍ നിന്നാണ്. പ്ലാസ്റ്റിക്, ലോഹ ഘടകങ്ങള്‍ എന്നിവയുടെ ചെറിയ കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്. പൊടിപടലങ്ങള്‍ വലിച്ചെടുക്കാന്‍ ആവശ്യമായ സക്ഷന്‍ സൃഷ്ടിക്കുന്ന നാല് വോള്‍ട്ട് വൈബ്രേഷന്‍ മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ കറങ്ങുന്ന ഫാന്‍ ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. വാക്വം ക്ലീനര്‍ കറന്റുമായി ബന്ധിപ്പിക്കുമ്പോള്‍ ഫലപ്രദമായി പൊടി ശേഖരിക്കുന്ന തരത്തിലാണ് ഇതില്‍ ക്രമീകരണം വരുത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക