മറ്റ് പലഹാരങ്ങളെക്കാള്‍ പരിപ്പുവടയ്ക്ക് ഒരു പ്രത്യേക ഫാന്‍ ബേസ് നമ്മുടെ കേരളത്തിലുണ്ട്. ആ പരിപ്പുവട പ്രസിദ്ധനാക്കിയ ഒരു മനുഷ്യനുണ്ട് കാസര്‍കോട് നീലേശ്വരത്ത്. പയ്യന്നൂർ അന്നൂർ സ്വദേശിയായ സി വി പ്രകാശൻ ഇന്ന് അറിയപ്പെടുന്നത് പരിപ്പുവട പ്രകാശന്‍ എന്നാണ്. പരിപ്പുവടയുടെ പേരിൽ ഒരാൾ ബ്രാൻ്റ് ചെയ്യപ്പെടുക അത്ര നിസ്സാരമല്ല. അതറിയണമെങ്കില്‍ 30 വര്‍ഷം പിന്നിലേക്ക് പോകണം.
സൈക്കിൾ പെട്ടിക്കടയിൽ നിന്നായിരുന്നു തുടക്കം. ഇന്ന് ദിവസവും പതിനായിരത്തിലധികം പരിപ്പുവടകളാണ് പ്രകാശന്‍ വില്‍ക്കുന്നത്. നീലേശ്വരം രാജാസ് റോഡില്‍ മൂന്ന് നില കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രകാശന്‍റെ പരിപ്പുവട വിഭവശാല പ്രവര്‍ത്തിക്കുന്നത്. 2014ലാണ് കച്ചവടം കെട്ടിടത്തിലേക്ക് മാറിയത്. നീലേശ്വരം നഗരത്തിലെത്തുന്നത് വിദേശിയായാലും സ്വദേശിയായാലും പ്രകാശന്‍റെ കടയിലെത്തി പരിപ്പുവടയും ചായയും കഴിക്കാതെ മടങ്ങാറില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1994 ൽ നീലേശ്വരം ബസ് സ്റ്റാൻ്റിനടുത്ത് സൈക്കിൾ തട്ടുതട തുടങ്ങിയപ്പോഴും പരിപ്പുവയായിരുന്നു പ്രകാശൻ്റെ തുറുപ്പുഗുലാന്‍. എണ്ണയുടെയും പരിപ്പിന്‍റെയുമൊക്കെ വില കുത്തനെ ഉയരുമ്പോഴും പ്രകാശന്‍റെ കടയിലെ പരിപ്പുവടയുടെ വില വെറും നാല് രൂപ മാത്രമാണ്. 22 ജോലിക്കാരാണ് പ്രകാശന് കീഴില്‍ ഇപ്പോള്‍ ജോലിചെയ്യുന്നത്. രാവിലെ ആറു മുതൽ തുടങ്ങുന്ന പരിപ്പുവടക്കും ചായക്കുമുള്ള തിരക്ക് രാത്രി 8 വരെ തുടരും. പരിപ്പുവട കൂടാതെ രുചികരമായ മറ്റു പല വിഭവങ്ങളും ഇവിടെയുണ്ട്. എങ്കിലും പരിപ്പുവടയാണ് താരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക