ഓണ സദ്യയ്ക്ക് തൂശനിലയിൽ ആദ്യം എത്തുക പച്ചടിയാണ്. പച്ചടി കഴിഞ്ഞിട്ടേ മറ്റൊരു കറിക്കും ഇലയിൽ സ്ഥാനമുള്ളു. 25 കൂട്ടം കറികളും നിരനിരയായി പിന്നാലെ വരും. തൈരും തേങ്ങ പച്ചയ്ക്ക് അരച്ചതും കടുകുമാണ് പ്രധാന ചേരുവകൾ. ഇതിലേക്ക് ഓരോ തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ചേർക്കും. ഇന്ന് വെള്ളരിക്ക മുതൽ ആപ്പിൾ പച്ചടി വരെ പല വെറ്റൈറി പച്ചകടികളുണ്ട്. മധുരവും പുളിയും എരുവും ഒന്നിച്ചെത്തുന്നു എന്നതാണ് പച്ചടിയുടെ രുചിയ്ക്ക് പ്രാധാന്യം നൽകുന്നത്.
കുറച്ച് വെറൈറ്റി പച്ചടികൾ പരീക്ഷിച്ചാലോ?
തൈര്, തേങ്ങ ചിരകിയത്, കടുക്, ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയാണ് ഇഞ്ചിപച്ചടിയ്ക്ക് വേണ്ട ചേരുവകൾ.
പാചകം ചെയ്യുന്ന വിധം: തേങ്ങയും കടുകും നന്നായി അരയ്കുക , ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ അരിഞ്ഞ് ചതച്ചെടുക്കുക. ഇവയൊടൊപ്പം തൈരും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക. കടുകു വറത്ത് ഇതിലേക്കു ഒഴിക്കുക.
ചേരുവകള്‍: തണ്ണിമത്തന്‍, തൈര്, തേങ്ങ, കടുക്, ജീരകം, പച്ചമുളക്, മഞ്ഞൾപ്പൊടി, ഉപ്പ്, വെള്ളം, വെളിച്ചെണ്ണ, കറിവേപ്പില, ഉണക്കമുളക്
പാചകം ചെയ്യുന്ന വിധം: തണ്ണിമത്തന്‍ തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്യുക. തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേർത്ത് അരച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേർത്ത് ഇളക്കി മാറ്റിവെക്കാം. ഒരു പാനില്‍ എണ്ണെയാഴിച്ച് തണ്ണിമത്തന്‍ വഴറ്റുക. ഉപ്പും മഞ്ഞൾപ്പൊടിയും രണ്ട് ടേബിൾ സ്പൂണ്‍ വെള്ളവും ചേർത്ത് ഇടത്തരം തീയില്‍ വേവിക്കണം. നന്നായി വെന്താൽ ഇതിലേക്ക് തേങ്ങ മിശ്രിതം ചേർത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് മുകളിൽ ഒഴിക്കാം.
ചേരുവകള്‍: മുന്തിരി, തൈര്, തേങ്ങ, കടുക്, ജീരകം, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ്, വെള്ളം, വെളിച്ചെണ്ണ, കറിവേപ്പില, ഉണക്കമുളക്
പാചകം ചെയ്യുന്ന വിധം: മുന്തിരി നന്നായി വൃത്തിയാക്കി മാറ്റിവയ്ക്കാം. തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേർത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേർത്ത് ഇളക്കി മാറ്റിവയ്ക്കാം. ഒരു പാനില്‍ എണ്ണെയാഴിച്ച് മുന്തിരി വഴറ്റുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും രണ്ട് ടേബിൾ സ്പൂണ്‍ വെള്ളവും ചേർത്ത് ഇടത്തരം തീയില്‍ വേവിക്കണം. നന്നായി വെന്താൽ ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് മുകളിൽ ഒഴിക്കാം.
തക്കാളി അരിഞ്ഞത്, ചിരകിയ തേങ്ങ, പച്ചമുളക്, തൈര്, കടുക്, ഉണക്കമുളക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്, വെള്ളം എന്നിവയാണ് ചേരുവകൾ.
പാചകം ചെയ്യുന്ന വിധം: തക്കാളി ചെറുതാക്കി അരിഞ്ഞതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് ഇളക്കി കുറച്ച് സമയം മാറ്റി വയ്ക്കുക. പച്ചടിക്കുള്ള അരപ്പിനായി ചിരകിയ തേങ്ങയും പച്ചമുളകും തൈരും കൂടെ ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. അരപ്പിലേക്ക് കടുക് കൂടെ ചേർത്ത് ചെറുതായി അരച്ചെടുക്കുക. ഈ അരപ്പിനെ തക്കാളിയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഒരു കടുകും വറ്റൽ മുളക് പൊട്ടിച്ചതും കറിവേപ്പിലയും കൂടെ വെളിച്ചെണ്ണയിൽ പൊട്ടിച്ച് ചേർത്ത് വിളമ്പാം.
സദ്യകളിൽ സാധാരണയായി ഉപയോഗിക്കുന്ന പച്ചടികളിൽ ഒന്നാണ് പൈനാപ്പിൾ പച്ചടി.
ചേരുവകൾ: പഴുത്ത പൈനാപ്പിൾ, തേങ്ങാ, പച്ചമുളക്, തൈര്, ജീരകം, കടുക്, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്
പാചകം ചെയ്യുന്ന വിധം: പൈനാപ്പിൾ ചെറുതായി മുറിച്ചതിനൊപ്പം മഞ്ഞപ്പെടി, ചതച്ച ജീരകം, പച്ചമുളക്, വെള്ളം എന്നിവ ചേർത്ത് വേവിക്കുക. കഷണങ്ങൾ വെന്ത് വെള്ളം വറ്റി വരുമ്പോൾ തേങ്ങാപ്പാലും ഉപ്പും ചേർക്കുക. തിളച്ച് തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവയ്ക്കാം തണുത്തതിനു ശേഷം കട്ട തൈര് ഉടച്ച് നന്നായി യോജിപ്പിക്കുക ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് വറ്റൽ മുളക് കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക. തണുത്തതിനു ശേഷം വിളമ്പാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക