ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ഗാരേജില്‍ എസ്യുവിയുടെ ബോണറ്റിനുള്ളില്‍ ഏഴടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തി. റിപ്പയര്‍ ചെയ്യാനായി നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റ് തുറന്നപ്പോഴാണ് മലമ്പാമ്പ് ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്.
കാര്‍ നന്നാക്കുന്നതിനായി മെക്കാനിക് ബോണറ്റ് തുറന്നതും ബാറ്ററിക്ക് സമീപം മലമ്പാമ്പിനെ കണ്ട് ഞെട്ടി. മലമ്പാമ്പിനെ കണ്ടതോടെ ഗ്യാരേജ് ഉടമ എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടിച്ചു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൈ കൊണ്ട് ഉദ്യോഗസ്ഥര്‍ മലമ്പാമ്പിനെ പൊക്കിയെടുക്കുന്നതുള്‍പ്പെടെ വിഡിയോയില്‍ കാണാം. മലമ്പാമ്പിന്റെ വലിപ്പം കാരണം രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പാമ്പിനെ പൊക്കി പുറത്തെടുത്തത്. പാമ്പിനെ സുരക്ഷിതമായി ചാക്കിലാക്കിയതോടെ കൂടി നിന്ന ആളുകള്‍ കയ്യടിച്ചാണ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക