കണ്ണൂര്‍: നഷ്ടത്തിന്റെ കഥകള്‍ മാത്രം പറയാറുള്ള ആനവണ്ടി കുട്ടികളെ കയറ്റി ഓടിയപ്പോള്‍ പണം കിലുക്കിയായി. മിതമായ നിരക്കില്‍ ടൂര്‍ പാക്കേജ് നടത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ഇപ്പോള്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അതിലും ചുരുങ്ങിയ നിരക്കില്‍ പാക്കേജ് ഒരുക്കി കൈയ്യടിയും ഒപ്പം വരുമാനവുംനേടിയിരിക്കുകയാണ്. അടിപൊളി പാക്കേജാണ് കുട്ടികള്‍ക്കായി കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി ഒരുക്കിയത്.
മൂന്നുനേരം സ്വാദിഷ്ടമായ ഭക്ഷണവും എന്‍ട്രി ഫീസും ഉള്‍പ്പെടെയാണ് സ്‌പെഷ്യല്‍പാക്കേജ്.
ഈ പദ്ധതിയുടെ ആദ്യ യാത്ര കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ പ്രകൃതി പഠന യാത്രയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ പൈതല്‍മല ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കെഎസ്ആര്‍ടിസി ചീഫ് ട്രാഫിക് ഓപ്പറേഷന്‍ നോര്‍ത്ത് സോണ്‍ വി മനോജ് കുമാര്‍ ആദ്യ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ കണ്ണൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തന്‍സീര്‍ കെ ആര്‍, കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിന്ധു പടോളി അധ്യാപകനായ രമേഷ് പാണ്ഡ്യാല എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. നേരത്തെ ഓണക്കാലത്ത് വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂര്‍ നടത്തിയിരുന്നു. ഏറ്റവും ചുരുങ്ങിയ സ്ഥലങ്ങളില്‍ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര നടത്തുന്ന കണ്ണൂര്‍ ഡിപ്പോ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയ്ക്കും കെ.എസ്.ആര്‍.ടി.സി വ്യത്യസ്തമായ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂര്‍ പാക്കേജുകള്‍ ഒരുക്കുന്ന ഡിപ്പോയായി കണ്ണൂര്‍ മാറിയിട്ടുണ്ട്. കേരളത്തിന് പുറത്ത് കെ.എസ്.ആര്‍.ടി.സി ഒരുക്കുന്ന ടൂര്‍ പാക്കേജുകളില്‍ നിരവധിയാളുകളാണ് പങ്കെടുക്കാന്‍ താല്‍പ്പര്യം കാണിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക