ബംഗളൂരു: ബംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി തീര്‍ത്ത പൂക്കളം അലങ്കോലമാക്കിയ യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. നഗരത്തിലെ തന്നിസാന്ദ്രയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലായിരുന്നു സംഭവം.
ഫ്‌ലാറ്റിലെ മറ്റുള്ളവര്‍ പറഞ്ഞിട്ടും ഇവര്‍ പൂക്കളം അലങ്കോലപ്പെടുത്തുന്നതില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. പൂക്കളത്തില്‍ കയറി ഇവര്‍ നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. ഫ്‌ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നും യുവതി വാദിക്കുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൂക്കളം നശിപ്പിക്കുന്ന വിഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോള്‍ പ്രശ്‌നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നല്‍കി. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാര്‍ക്കും ഒരുമിച്ച് ഉത്സവങ്ങള്‍ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാര്‍ പറയുന്നുണ്ടെങ്കിലും ഇവര്‍ അംഗീകരിക്കുന്നില്ല. വ്യാപകമായ വിമര്‍ശനമാണ് ഇവര്‍ക്കെതിരെ ഉയരുന്നത്.
'നിങ്ങള്‍ ആ കാല് അവിടെ നിന്ന് മാറ്റു.. പൂക്കളം ഇട്ടിരിക്കുന്നത് നോക്കു, ദയവായി ആ പൂക്കളത്തില്‍ നിന്ന് ഇറങ്ങു' - ഇങ്ങനെ അടുത്ത് നില്‍ക്കുന്നയാള്‍ യുവതിയോട് പറയുമ്പോള്‍ 'നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്, ഓരോന്ന് ചെയ്യുമ്പോഴ് ഓര്‍ക്കണം' എന്നാണ് യുവതി മറുപടി പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക