കൊല്ലം: മനോഹരമായ തടാകങ്ങളാൽ ചുറ്റപ്പെട്ട ശാന്തമായ കായലിലൂടെ യാത്ര ചെയ്യാനും, ഇറങ്ങാനും കഴിയുന്ന ഒരിടമുണ്ട് കൊല്ലത്ത്, ലോകടൂറിസം ഭൂപടത്തിൽ പ്രത്യേക സ്ഥാനം നേടിയ സാമ്പ്രാണിക്കോടി ദ്വീപ്. അഷ്ടമുടിക്കായലിൻ്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാമ്പ്രാണിക്കോടിയിലേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. കൊല്ലത്തു നിന്നും 13 കിലോമീറ്റർ ദൂരപരിധിയിൽ കായൽ മാർഗമോ റോഡ് മാർഗമോ ഇവിടേക്ക് എത്തിച്ചേരാം.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ദ്വീപിലേക്ക് എത്താൻ 150 രൂപ ടിക്കറ്റ് നിരക്കാണുള്ളത്. ഡിടിപിസി യുടെ 150 ൽ പരം ബോട്ടുകളാണ് സാമ്പ്രാണിക്കോടിയിൽ സർവീസ് നടത്തുന്നത്. ബോട്ടിംഗ് അനുഭവം സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് പ്രദാനം ചെയ്യുന്നത്. 9 മണി മുതൽ അഞ്ചു മണി വരെയാണ് ഇവിടുത്തെ പ്രവർത്തന സമയം. കായൽ പരപ്പിൽ ഇറങ്ങിനിന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാകുമെന്നതാണ് പ്രത്യേകത. പുരാതന കാലത്ത് ചൈനയിൽ നിന്നുള്ള ചെറിയ കപ്പലുകൾ ഈ തീരത്ത് നങ്കൂരമിട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു.
പ്രദേശവാസികൾ ഈ കപ്പലുകളെ 'ചംബ്രാണി' എന്ന് വിളിക്കുകയും പിന്നീട് ഈ സ്ഥലം സാംബ്രാണിക്കോടി എന്നറിയപ്പെടുകയും ചെയ്തതായാണ് വായ്മൊഴി.സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ ആശ്വാസകരമായ കാഴ്ചയാണ് മുഖ്യ ആകർഷണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓണ നാളുകളിൽ ജില്ലയിലെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിച്ചേർന്നതിൽ മികച്ച വരുമാനം നേടിയെടുക്കാനും സാമ്പ്രാണിക്കോടി ടൂറിസത്തിന് സാധിച്ചു. കേരളത്തിന്റെയും കായലുകളുടെ ഹൃദയഭാഗത്ത് വിശ്രമം തേടുന്നവർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമായി മാറുകയാണ് സാമ്പ്രാണിക്കോടി ടൂറിസം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക