
ജോലിഭാരം കുറയ്ക്കാനും വ്യക്തിജീവിതം ആയാസരഹിതമാക്കാനും ജീവനക്കാർക്ക് പത്ത് ദിവസത്തെ അൺഹാപ്പി ലീവ് അനുവദിച്ച് ഒരു ചൈനീസ് കമ്പനി. സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ റീട്ടെയിൽ ശൃംഖലയായ പാങ് ഡോങ് ലായിയുടെ സ്ഥാപകനും ചെയർമാനുമായ യു ഡോംഗ്ലായ് ആണ് തന്റെ ജീവനക്കാർക്ക് ഈ സൗകര്യം ചെയ്തു നൽകിയിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എല്ലാ ജീവനക്കാരനും അവരുടേതായ വ്യക്തി സ്വാതന്ത്ര്യം ലഭിക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായി യു ഡോംഗ്ലായ് പറയുന്നു. എല്ലാവരുടെയും ജീവിതത്തിൽ ചില വിഷമ സമയങ്ങൾ ഉണ്ടാവും. അത്തരം സന്ദർഭങ്ങളിൽ ചെയ്യുന്ന കാര്യങ്ങൾ ആത്മാർഥമാകണമെന്നില്ല. അതിനാൽ ഇത്തരം ഘട്ടങ്ങളിൽ വിശ്രമിക്കുന്നതാണ് നല്ലതാണ്.
"അൺ ഹാപ്പി ലീവ്" എന്ന ആശയം ഇപ്പോൾ സോഷ്യൽമീഡിയയിലും ഹിറ്റായിക്കഴിഞ്ഞു. ഇത്ര നല്ല ആശയം ലോകം മുഴുവൻ വ്യാപിപ്പിക്കണമെന്നാണ് പലരുടെയും അഭിപ്രായം. യു ഡോംഗ്ലായ്‌യുടെ സ്ഥാപനത്തിലേക്ക് ജോലി മാറണമെന്നും അഭിപ്രായപ്പെട്ടവർ കുറവല്ല. 2021ൽ നടത്തിയ സർവേ പ്രകാരം ചൈനയിൽ 65 ശതമാനത്തിലധികം ജീവനക്കാരും തങ്ങളുടെ ജോലിയിൽ സന്തുഷ്ടരല്ലെന്നാണ് റിപ്പോർട്ട്. കുറഞ്ഞ വേതനം, ബന്ധങ്ങളിലെ സങ്കീർണ്ണത, ഓവർടൈം എന്നിവയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates