
കേരളത്തിലും ഒരു ബാംഗ്ലൂര്‍ റോഡ്... കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. നിമിഷങ്ങള്‍ക്കകം എവിടെയാണ് ആ റോഡ് എന്ന ചോദ്യം ഉയര്‍ന്നില്ലെങ്കില്ലാണ് അത്ഭുതം. അങ്ങനെ ഒരു റോഡ് പത്തനംതിട്ടയില്‍ ഉണ്ടെന്ന് പറഞ്ഞുവെയ്ക്കുകയാണ് മന്ത്രി വീണാ ജോര്‍ജ്.
ആറന്മുളയുടെ ഗ്രാമീണ ഭംഗി ആസ്വദിക്കാന്‍ കേരളത്തിലെ ബാംഗ്ലൂര്‍ റോഡിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് വീണാ ജോര്‍ജ്. പുത്തന്‍കാവ് കിടങ്ങന്നൂര്‍ റോഡ് എന്നാണ് ഈ റോഡിന്റെ ഔപചാരികമായ പേര്. എന്നാല്‍ റോഡ് അറിയപ്പെടുന്നത് ബാംഗ്ലൂര്‍ റോഡ് എന്നാണെന്ന് വീണാ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'തണല്‍ മരങ്ങള്‍ക്കിടയിലൂടെ പോകുന്ന ഈ റോഡ് ആറന്മുളയുടെ ഗ്രാമീണ ഭംഗി ആസ്വദിക്കാന്‍ പറ്റിയ ഇടം കൂടിയാണ്. ഈ റോഡ് ബിഎം ആന്റ് ബിസി ടാറിങ് ചെയ്യണമെന്നുള്ളത് നാടിന്റെ ആവശ്യമായിരുന്നു. ഒരു കോടി 42 ലക്ഷം രൂപ ചെലവഴിച്ച് റോഡിന്റെ വലിയൊരു ഭാഗം ബിഎം ആന്റ് ബിസി ടാര്‍ ചെയ്തു. ദൂരെ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ധാരാളം പേര്‍ ഫോട്ടോ ഷൂട്ടിനും മറ്റുമായി ദിവസവും എത്തിച്ചേരുന്നു. ബാംഗ്ലൂര്‍ റോഡ് ഇപ്പോള്‍ ഏവര്‍ക്കും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.'- വീണാ ജോര്‍ജ് പറഞ്ഞു.
കുറിപ്പ്:
പുത്തന്‍കാവ് കിടങ്ങന്നൂര്‍ റോഡ് എന്നാണ് ഈ റോഡിന്റെ ഔപചാരികമായ പേര്. എന്നാല്‍ റോഡ് അറിയപ്പെടുന്നത് ബാംഗ്ലൂര്‍ റോഡ് എന്നാണ്. തണല്‍ മരങ്ങള്‍ക്കിടയിലൂടെ പോകുന്ന ഈ റോഡ് ആറന്മുളയുടെ ഗ്രാമീണ ഭംഗി ആസ്വദിക്കാന്‍ പറ്റിയ ഇടം കൂടിയാണ്. ഈ റോഡ് ബിഎം ആന്റ് ബിസി ടാറിങ് ചെയ്യണമെന്നുള്ളത് നാടിന്റെ ആവശ്യമായിരുന്നു. ഒരു കോടി 42 ലക്ഷം രൂപ ചെലവഴിച്ച് റോഡിന്റെ വലിയൊരു ഭാഗം ബിഎം ആന്റ് ബിസി ടാര്‍ ചെയ്തു. വര്‍ഷങ്ങളായി തരിശായി കിടന്ന പാടങ്ങളില്‍ ഇപ്പോള്‍ നെല്‍കൃഷിയുണ്ട്. ഇവിടെ കൂടി ഒഴുകുന്ന തോടിന്റെ നവീകരണം, കയര്‍ ഭൂവസ്ത്രം വിരിക്കല്‍, കൃഷിയിറക്കല്‍ ഒക്കെ നല്ല ജനപങ്കാളിത്തത്തോടെയാണ് നിര്‍വഹിച്ചത്. ഇന്ന് ഇരുവശവും പൊന്നണിഞ്ഞ നെല്‍പ്പാടങ്ങള്‍ കൂടി കാണുമ്പോള്‍ ഏറെ സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ട്. മുരളി കൃഷ്ണന്‍ ചേട്ടന്റെ പ്രിയപ്പെട്ട അമ്മയുടെ വേര്‍പാടിനെ തുടര്‍ന്ന് ആ കുടുംബം സന്ദര്‍ശിച്ചതിന് ശേഷമാണ് ഇവിടെയെത്തിയത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പ്രദേശവാസികളായ പ്രിയപ്പെട്ടവരും അവിടെ എത്തിച്ചേര്‍ന്നു. സ്വദേശത്തും മറ്റിടങ്ങളിലുമുള്ള പ്രദേശവാസികളുടെ കൂട്ടായ്മയായ ആല്‍ത്തറ കൂട്ടത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ അവിടെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ദൂരെ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ധാരാളം പേര്‍ ഫോട്ടോ ഷൂട്ടിനും മറ്റുമായി ദിവസവും എത്തിച്ചേരുന്നു. ബാംഗ്ലൂര്‍ റോഡ് ഇപ്പോള്‍ ഏവര്‍ക്കും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക