
വസന്തകാലത്തെ ആദ്യ പൂര്‍ണ ചന്ദ്രന്‍, ഇന്ന് രാത്രി ആകാശത്ത് ആ വിസ്മയം വിടരും. 'പിങ്ക് മൂണ്‍' എന്നറിയപ്പെടുന്ന ഏറെ പ്രത്യേകതയുള്ള പൂര്‍ണ്ണചന്ദ്രനെ ഞായറാഴ്ച പുലര്‍ച്ചെ കാണാനാകും. ദൂരദര്‍ശിനിയോ പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ തന്നെ വെറും കണ്ണുകള്‍ കൊണ്ട് ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും.
പുലര്‍ച്ചെ 3.30 നും അഞ്ചിനും ഇടയിലായിരിക്കും ഇന്ത്യയില്‍ പിങ്ക് മൂണ്‍ ദൃശ്യമാകുക. സൂര്യാസ്തമയത്തിനു ശേഷമോ അല്ലെങ്കില്‍ സൂര്യോദയത്തിന് മുമ്പോ ആയിരിക്കും സാധാരണ പിങ്ക് മൂണ്‍ ദൃശ്യമാകുക.
കിഴക്ക് - വടക്കേ അമേരിക്കയില്‍ വസന്തത്തില്‍ പൂക്കുന്ന പിങ്ക് പൂവായ ക്രീപ്പിംഗ് ഫ്‌ലോക്സിന്റെ പേരിലാണ് ഏപ്രിലിലെ പൂര്‍ണ്ണ ചന്ദ്രന് 'പിങ്ക് മൂണ്‍' എന്ന പേര് ലഭിക്കാന്‍ ഇടയാക്കിയത്. ബ്രേക്കിംഗ് ഐസ് മൂണ്‍, മൂണ്‍ വെന്‍ ദ ഗീസ് ലേ എഗ്‌സ്, മൂണ്‍ വെന്‍ ദ ഡക്ക്‌സ് കം ബാക്ക്, ഫ്രോഗ് മൂണ്‍ എന്നീ പേരുകളിലും പിങ്ക് മൂണ്‍ അറിയപ്പെടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക