
ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള പ്രവചനങ്ങള്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിടാറുണ്ട്. 2032 ഡിസംബറില്‍ ഭൂമിയോട് വളരെ അടുത്ത് കൂടി കടന്നുപോകുന്ന ഛിന്നഗ്രഹം 2024 YR4 ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു നാസ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. എന്നാല്‍ നാസ നല്‍കുന്ന ഏറ്റവും പുതിയ വിവരം ആശ്വാസം നല്‍കുന്നതാണ്. ഛിന്നഗ്രഹം ഭൂമിയെ ഇടിക്കാനുള്ള സാധ്യത കുറവാണെന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ നല്‍കുന്ന വിവരം.
2024 YR4 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 100 മീറ്റര്‍ വരെ വീതിയുണ്ട്. ഭൂമിയിലേക്ക് നീങ്ങുന്ന ഛിന്നഗ്രഹത്തിന്റെ വേഗത 38,000 മൈല്‍ ആണ്, അതായത് മണിക്കൂറില്‍ 61,200 കിലോമീറ്റര്‍ വേഗത. 2034 ഡിസംബറോടെ ഇത് ഭൂമിയോട് വളരെ അടുത്തെത്തും. ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂട്ടിയിടിക്കുകയോ അതിന്റെ ഏതെങ്കിലും ഭാഗത്ത് വീഴുകയോ ചെയ്താല്‍, ഒരു ഭയാനകമായ സ്‌ഫോടനം സംഭവിക്കും. ഇത് ഏകദേശം 8 ദശലക്ഷം ടണ്‍ ടിഎന്‍ടി ഊര്‍ജ്ജം പുറത്തുവിടും, ഇത് ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബുകളേക്കാള്‍ 500 മടങ്ങ് കൂടുതല്‍ നാശത്തിന് കാരണമാകും. 50 കിലോമീറ്റര്‍ ചുറ്റളവില്‍ നാശം വിയത്ക്കുമെന്നുമാണ് മുന്നറിയിപ്പ്.
കഴിഞ്ഞയാഴ്ച ശാസ്ത്രജ്ഞര്‍ പറഞ്ഞത് ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത വെറും 1.3 ശതമാനം എന്നായിരുന്നു. എന്നാല്‍ ഇത് 2.3 ശതമാനമായി. എന്നാല്‍, ഇപ്പോള്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 26000 ല്‍ ഒരു ശതമാനം മാത്രമാണ്. 2032 ഡിസംബര്‍ 22 ന് ഛിന്നഗ്രഹം ഭൂമിയോട് അടുക്കും, പക്ഷേ അപകടമൊന്നുമില്ലാതെ അത് കടന്നുപോകുമെന്നും ഇങ്ങനെ സംഭവിക്കാന്‍ 99.9961 ശതമാനം സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക