പച്ചയെക്കാള്‍ വിഷം ഉണങ്ങിയാല്‍, അരളി കത്തിക്കുന്നതും കമ്പോസ്റ്റ് ആക്കുന്നതും അപകടം

വേരുകള്‍ മുതല്‍ ഇലകള്‍ വരെ അടിമുടി വിഷമയമായ ഒരു സസ്യമാണ് അരളി.
ARALI
അരളി
Updated on

ണങ്ങിയ ചെടികളെല്ലാം കൂട്ടിയിട്ടു കത്തിക്കുമ്പോൾ അക്കൂട്ടത്തിൽ അരളിച്ചെടി പെടാതെ ശ്രദ്ധിക്കണം. ഉണങ്ങിയ അരളി കത്തിക്കുമ്പോഴുള്ള പുക ശ്വസിച്ചാലും അപകടമാണ്. നാട്ടിലെങ്ങും വ്യാപകമായി കണ്ടുവരുന്ന ഒരു അലങ്കാര സസ്യമാണ് അരളി. അപ്പോസയനെസിയെ കുടുംബത്തിൽ പെട്ട ഇവയ്ക്ക് വലിയ പരിപാലനത്തിന്റെ ആവശ്യമില്ലാത്തതിനാൽ ഹൈവേയിലും ഡിവൈഡറുകളിലും മറ്റു പരിപാലനം ആവശ്യം ഇല്ലാത്ത തരം പൂന്തോട്ടങ്ങളിലും നട്ടുവളർത്താൻ തെരഞ്ഞെടുക്കാറുണ്ട്.

റോസ്, പിങ്ക്, വെള്ള, മഞ്ഞ തുടങ്ങി വിവിധ നിറത്തിലുള്ള പരിമളം നിറഞ്ഞ പൂക്കളാണ് ഇവയ്ക്ക്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും വേരുകള്‍ മുതല്‍ ഇലകള്‍ വരെ അടിമുടി വിഷമയമായ ഒരു സസ്യമാണ് അരളി. അരളിയുടെ ഇലയോ പൂവോ കഴിച്ച് നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഉണങ്ങിയ അരളിയിലയാണ് ഇതിന്റെ പച്ച സസ്യത്തെക്കാള്‍ അപകടകാരി. ഇവ കത്തിക്കുമ്പോള്‍ ഉയരുന്ന പുക ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് പ്രശ്‌നമാണ്.

ഇതിലടങ്ങിയിരിക്കുന്ന ഒലിയാന്ഡ്രിന്‍, ഒലിയാന്‍ഡ്രോജെനീന്‍ തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ ആണ് ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്. അരളി ചെടിയില്‍ കോര്‍ത്തുവെച്ച മാംസം പിന്നീട് ബാര്‍ബിക്യു ചെയ്ത് ഭക്ഷിച്ച ആളുകളില്‍ വരെ വിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ അരളി ഇലകള്‍ കമ്പോസ്റ്റ് ആക്കി ആ കമ്പോസ്റ്റു ഇട്ട് വളര്‍ത്തിയ ചെടികളിലും അരളിയുടെ വിഷം കടന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ഇത് അപകടകാരിയാണ്. നിയന്ത്രിതമാത്രയില്‍ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വര്‍ധിപ്പിക്കും, കൂടുതല്‍ അളവിലുള്ള ഉപയോഗം ഇവയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com