കുംഭമേളയിലെ ചാരക്കണ്ണുള്ള സുന്ദരി, 'മൊണാലിസ'യ്ക്ക് പിറന്നാള്‍, ആഘോഷമാക്കി സോഷ്യല്‍മീഡിയ
ഇന്‍ഡോര്‍: പ്രയാഗ് രാജില്‍ മഹാകുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് ചാരക്കണ്ണുകളുള്ള ആ കൗമരക്കാരിയിലായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിൽ നിന്ന് മുത്തുമാലയും രുദ്രാക്ഷവും വിൽക്കാനായി കുടുംബത്തോടൊപ്പം പ്രയാഗ് രാജിലെത്തിയ മോനി ഭോസ്ലെയ്ക്ക് പിന്നാലെയായിരുന്നു സമൂഹികമാധ്യമങ്ങള്‍ മുഴുവന്‍. മോനിക്കു മൊണാലിസയെന്ന വിളിപ്പേരും വീണു. ഇപ്പോഴിതാ മൊണാലിസയുടെ പിറന്നാളും ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.
ആരാധകരുടെ ശല്യം പേടിച്ച് അച്ഛന്‍ മോണാലിസയെ തിരികെ നാട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ നാട്ടിലെത്തിയ മൊണാലിസ ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല. സ്വന്തമായി യൂട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമൊക്കെ പെണ്‍കുട്ടി തുടങ്ങി. പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്‍റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടി പുറത്തുവിട്ടത്. രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഇതിനോടകം തന്നെ അക്കൗണ്ടിനുണ്ട്. ജനുവരി 21ന് ആയിരുന്നു മൊണാലിസയുടെ പിറന്നാള്‍.
പിറന്നാള്‍ വിഡിയോ നിമിഷങ്ങള്‍ക്കം തന്നെ വൈറലായി. തന്നെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടാണ് പെണ്‍കുട്ടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച മേക്കോവര്‍ വിഡിയോയും വൈറലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക