ടൊറണ്ടോ: അണ്ടര്‍വാട്ടര്‍ മോഡല്‍ ഫോട്ടോഷൂട്ടില്‍ പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി കനേഡിയന്‍ ഫോട്ടോഗ്രാഫര്‍. സമുദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 163 അടി താഴെ ഫോട്ടോഷൂട്ട് നടത്തിയ സ്റ്റീവ് ഹെയ്നിങ്ങാണ് പുതിയ റെക്കോര്‍ഡ് കുറിച്ചത്.
ഫ്‌ലോറിഡയിലെ ബോക്ക റാറ്റണില്‍ തകര്‍ന്ന ഹൈഡ്രോ അറ്റ്‌ലാന്റിക് കപ്പലിന്റെ ഡെക്കിലാണ് നേട്ടത്തിന് അര്‍ഹമായ ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോഗ്രാഫറാായ സ്റ്റീവ് ഹെയ്‌നിങ്, മോഡലായ സിയാര അന്റോവ്സ്‌കിയും ഡൈവിങ് ഇന്‍സ്ട്രക്ടര്‍ വെയ്ന്‍ ഫ്രൈമാന്‍ എന്നിവരടങ്ങുന്ന സംഘമാണ് നേട്ടത്തിലിത്തിയത്. 2023 ഡിസംബറില്‍ 131 അടി താഴ്ചയില്‍ കിം ബ്രൂണോയും പിയ ഒയാര്‍സുനും സ്ഥാപിച്ച നടത്തിയ റെക്കോര്‍ഡാണ് പഴങ്കഥയായത്.
ഫോട്ടോ ഷൂട്ടിന് ക്രൂവിന്റെയും മോഡലിന്റെയും സുരക്ഷയ്ക്കായി നിരവധി ഓക്‌സിജനും, നൈട്രജന്‍ ടാങ്കുകളും ഓക്‌സിജന്‍, ഹീലിയം, നൈട്രജന്‍ എന്നിവയുടെ മിശ്രിതം അടങ്ങിയ പ്രത്യേക ടാങ്കുകളും ആവശ്യമായി വന്നു. ആദ്യം ഫോട്ടോ ഷൂട്ട് നടത്തിയ സ്ഥലം വിശദമായി പരിശോധിച്ചെന്നും അതിന് ശേഷമാണ് ഫോട്ടോഷൂട്ട് ഒരുക്കിയതെന്നും സ്റ്റീവ് ഹെയ്‌നിങ് പറഞ്ഞു. റെക്കോര്‍ഡ് തകര്‍ത്ത ഫോട്ടോഡൂട്ടിന് ഏകദേശം 15 മിനിറ്റ് മാത്രമേ എടുത്തുള്ളൂ. എന്നാല്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് എത്താന്‍ ഏകദേശം ഒരു മണിക്കൂര്‍ സമയം എടുത്തെന്നും ഹെയ്‌നിങ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക