
ന്യൂയോര്‍ക്ക്: ഭാര്യയുടെ പിറന്നാളാഘോഷത്തില്‍ 'സര്‍പ്രൈസ് കോസ്റ്റ്യൂമിൽ' എത്തി കാണികളെ ഞെട്ടിച്ച് ഫെയ്സ്ബുക്ക് സ്ഥാപകനും മെറ്റ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഭാര്യ പ്രസില്ല ചാന്റെ നാല്‍പ്പതാം ജന്മദിന ആഘോഷത്തില്‍ ഡിസ്‌കോ വേഷത്തിലെത്തിയ സക്കര്‍ബര്‍ഗിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
പതിവായി എത്തുന്ന കാഷ്വല്‍ വസ്ത്രത്തില്‍ സ്‌റ്റേജിലെത്തിയ സക്കര്‍ബര്‍ഗ് പെട്ടെന്ന് തന്നെ അവ അഴിച്ചുമാറ്റി അതിഥികളെ ഞെട്ടിപ്പിച്ചു. 2025 ഗ്രാമിയില്‍ അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ബെന്‍സണ്‍ ബൂണ്‍ ധരിച്ച തിളങ്ങുന്ന നീല ജംപ്സ്യൂട്ട് വേഷത്തില്‍ സക്കര്‍ബര്‍ഗിനെ കണ്ടതോടെ കാഴ്ച്ചക്കാര്‍ കൈയ്യടിച്ച് സ്വീകരിച്ചു. മിന്നും ജംപ്‌സ്യൂട്ട് ധരിച്ച ജെയിംസ് ബൂണിന്റെ പ്രകടനത്തിന്റെ വിഡിയോ വൈറലായിരുന്നു.
ആഘോഷ പരിപാടിയുടെ വിഡിയോയും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. സക്കര്‍ബര്‍ഗിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് നിമിങ്ങള്‍ക്കകം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇത് ആദ്യമായല്ല ഭാര്യയോടുള്ള സ്‌നേഹം വലിയ രീതിയില്‍ സക്കര്‍ബര്‍ഗ് പൊതുവിടത്തില്‍ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ വീടിന്റെ പിന്നിലായി പ്രസില്ലയുടെ പൂര്‍ണകായ പ്രതിമ സക്കര്‍ബര്‍ഗ് സ്ഥാപിച്ചിരുന്നു. ഹാവാര്‍ഡിലെ പഠനകാലത്ത് പ്രസില്ലയുമായി പരിചയത്തിലായ സക്കര്‍ബര്‍ഗ് 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവരെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളാണ് സക്കര്‍ബര്‍ഗ് പ്രസില്ല ദമ്പതികള്‍ക്കുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക