
മുംബൈ: ഓരോരുത്തര്‍ക്ക് ഓരോ നിയോഗമാണ്. വിഷമഘട്ടത്തില്‍ കരുണയുടെ കരങ്ങള്‍ എവിടെ നിന്നാണ് നമ്മുടെ നേര്‍ക്ക് നീളുന്നതെന്ന് അറിയാന്‍ കഴിയില്ല. അങ്ങനെയൊരു ഭാഗ്യം കൈവന്ന കഥയുണ്ട് ഇപ്പോള്‍ റാണി എന്ന് വിളിക്കുന്ന തെരുവുനായയ്ക്ക്
ടൊറന്റോയില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ സലില്‍ നവ്ഘരെ കണ്ടെത്തിയ തെരുവ് നായയ്ക്ക് ഇപ്പോള്‍ സ്വന്തമായി മേല്‍വിലാസമൊക്കെയായി. കടല്‍ കടന്ന് കാനഡയിലെത്തി റാണി എന്ന തെരുവുനായ.
നഗരത്തിലെ വര്‍തക് നഗര്‍ പ്രദേശത്ത് അസുഖബാധിതയായി അവശയായിട്ടാണ് റാണിയെ നവ്ഘരെ കണ്ടെത്തുന്നത്. തുടര്‍ന്ന് നായയെ പരിചരിക്കാന്‍ തയ്യാറായി. റാണിയെ ഒരു താല്‍ക്കാലിക അഭയ കേന്ദ്രത്തിലാക്കി.
പിന്നീട് യാത്രയ്ക്ക് പറ്റുന്ന ആരോഗ്യാവസ്ഥയിലേയ്ക്ക് എത്തിയപ്പോള്‍ കാനഡയിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നവ്ഘരെയുടെ സുഹൃത്ത് റാണിക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. വ്യാഴാഴ്ച പാരീസിലേയ്ക്കുള്ള വിമാനത്തില്‍ കയറിയ ഇരുവരും വെള്ളിയാഴ്ച ടൊറന്റോയിലെ വീട്ടിലെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക