
ലോകത്തെ വിലയേറിയ ലോഹമാണ് സ്വര്‍ണം. സ്വര്‍ണ നിക്ഷേങ്ങള്‍ രാജ്യങ്ങളുടെ വലിയ സാമ്പത്തിക സ്രോതസായാണ് കണക്കാക്കപ്പെടുന്നത്. പ്രകൃതിദത്തമായി സ്വര്‍ണം ലഭ്യമാകുന്ന സ്ഥലങ്ങളുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ സ്വര്‍ണ നിക്ഷേപമുള്ള ഒരു നദിയുണ്ട്. 474 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ നദിയെ 'സ്വര്‍ണ കലവറ' എന്നാണ് വിളിക്കുന്നത്.
സ്വര്‍ണം ഒഴുകുന്ന ഈ നദിയുടെ പേര് സുബര്‍ണരേഖ എന്നാണ്. 'സ്വര്‍ണത്തിന്റെ അരുവി' എന്നാണ് ഈ പേര് അര്‍ത്ഥമാക്കുന്നത്. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷയുടെ ചില ഭാഗങ്ങളിള്‍ എന്നിങ്ങനെ ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്താണ് നദി ഒഴുകുന്നത്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ ഛോട്ടാ നാഗ്പൂര്‍ പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന നാഗ്ഡി ഗ്രാമത്തിലാണ് നദിയുടെ ഉത്ഭവം.
ശുദ്ധമായ സ്വര്‍ണം പലപ്പോഴും നദീതടത്തില്‍ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ നദിയില്‍ സ്വര്‍ണം എങ്ങനെയാണ് എത്തുന്നതെന്ന് വ്യക്തതയില്ല. നദി ഉത്ഭവിക്കുന്ന പര്‍വതപ്രദേശങ്ങളിലില്‍ നിന്ന് ഒഴുകിയെത്തുന്നവയാണിവയെന്നും പറയപ്പെടുന്നുണ്ട്.
ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവയിലൂടെ ഒഴുകുന്ന നദി, ഹുന്‍ഡ്രു വെള്ളച്ചാട്ടത്തിന്റെ രൂപത്തില്‍ സമതലങ്ങളിലൂടെ ഒഴുകി, ഒടുവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ലയിക്കുന്നു. സുബര്‍ണരേഖ നദി മാത്രമല്ല, പോഷകനദിയായ ഖാര്‍കാരി നദിയുടെ മണലിലും സ്വര്‍ണ്ണ കണികകള്‍ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക