
മുംബൈ: മെട്രോ ട്രെയിനില്‍ വാതിലുകള്‍ തുറന്നപ്പോള്‍ ഒറ്റയ്ക്ക് പുറത്തേക്കിറങ്ങി രണ്ടുവയസുകാരന്‍. നഗര്‍ മെട്രോ സ്റ്റേഷനില്‍ ഇന്നലെയാണ് സംഭവം. വാതിലുകള്‍ അടയ്ക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് ഒറ്റയ്ക്ക് പുറത്തേക്കിറങ്ങുകയായിരുന്നു. ജീവനക്കാരന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
മെട്രോ ട്രെയിനില്‍ നിന്ന് കുട്ടി ഇറങ്ങിയ ഉടനെ വാതിലുകള്‍ അടഞ്ഞു. ട്രെയിനിന്റെ ഡോറില്‍ പിടിച്ച് നിസഹായതയോടെ കുട്ടി നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. യാത്രക്കാരും അകത്തുനിന്ന മാതാപിതാക്കളും നിസ്സഹായകരായി. സംഭവം ശ്രദ്ധയില്‍ പെട്ട സ്റ്റേഷന്‍ അറ്റന്‍ഡന്റ് സങ്കേത് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്താനും വാതിലുകള്‍ തുറക്കാനും ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷം കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തി. കുട്ടിയെ കണ്ട ഉടന്‍ തന്നെ ജീവനക്കാരന്‍ ട്രെയിന്‍ ഓപ്പറേറ്ററെ വാതിലുകള്‍ വീണ്ടും തുറക്കാന്‍ അറിയിക്കുകയും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്ലാറ്റ്ഫോമിലേക്ക് എത്തി. വാതിലുകള്‍ തുറന്നയുടനെ കുട്ടിയെ വാരിയെടുത്തുകൊണ്ട് പിതാവ് അകത്തേക്ക് കയറുന്നത് വിഡിയോയയില്‍ കാണാം.
മഹാ മുംബൈ മെട്രോ ഓപറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഒഫിഷ്യല്‍ ഹാന്‍ഡിലില്‍ തങ്ങളുടെ ജീവനക്കാരെ വാനോളം പ്രശംസിച്ചുകൊണ്ട് പോസ്റ്റിട്ടിട്ടുണ്ട്. 'നമ്മുടെ സ്റ്റേഷന്‍ അറ്റന്‍ഡന്റ് സാങ്കേത് ചോദ്ക്കറിന്റെ കണിശമായ ദൃഷ്ടികള്‍ക്കും ഉത്തരവാദിത്ത ബോധത്തിനും നന്ദി. രണ്ടുവയസുകാരന്‍ തനിയെ സ്റ്റേഷനില്‍ പെട്ടുപോകുകയും വാതിലുകള്‍ അടയുകയും ചെയ്തതിനെ തുടര്‍ന്ന് ഉണ്ടാകുമായിരുന്ന വലിയ അപകടമാണ് അദ്ദേഹം ഒഴിവാക്കിയത്, യാത്രക്കാരോടുള്ളസമര്‍പ്പണ മനോഭാവവും ഇത്തരം മനസാന്നിധ്യവുമാണ് മുംബൈ മെട്രോ യാത്ര സുരക്ഷിതമാക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു
Mumbai Metro staff saves 2 Year old who accidentally stepped off the train alone at Bangur Nagar Station
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates