
ജൂലൈ 6-ന് പുലര്‍ച്ചെ 5.48-ന് തിരുവാതിര ഞാറ്റുവേല കഴിഞ്ഞ് പുണര്‍തം ആരംഭിക്കും. ഈ ആഴ്ച തിരുവാതിര ഞാറ്റുവേലയില്‍ ശുക്രന്‍ എടവത്തിലും ബുധന്‍ കര്‍ക്കടകത്തിലുമായി നില്‍ക്കയാല്‍ സാധാരണ തിരുവാതിര ഞാറ്റുവേലയിലെ പ്രതീതിയിലുള്ള മഴ ലഭിക്കുന്ന കാലമാണ്. ഇക്കാലത്തെ ശരാശരി മഴയുടെ അളവ് 25 സെന്റിമീറ്ററിനടുത്തായിരിക്കും. അതുകൊണ്ടുതന്നെ മഴയും വെയിലും മാറിമാറി വരുന്ന കാലമാവും. ജൂലൈ 2, 3, 5 തീയതികള്‍ വിവാഹാദിമംഗളകാര്യങ്ങള്‍ക്ക് നല്ലതാണ്. ജൂണ്‍ 30 സ്‌കന്ദപഞ്ചമിയും ജൂലൈ 1 സ്‌കന്ദഷഷ്ഠിയും സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ വിശേഷമാണ്. ശാസ്ത്രരംഗത്തും കലാരംഗത്തും വിഹരിക്കുന്നവര്‍ക്ക് ഈയാഴ്ച ഗുണകരമാണ്.
ആത്മാര്‍ത്ഥമായ പ്രവര്‍ത്തനംകൊണ്ട് പലതരം മാറ്റങ്ങള്‍ക്കും പറ്റിയ ഒരുകാലമാണിത്. സദാചാരപരമായി ധനസമ്പാദനത്തിനും സല്‍കീര്‍ത്തിക്കും യോഗമുണ്ട്. ക്രയവിക്രയങ്ങള്‍ക്ക് നല്ലതാണ്. ഉദ്ദിഷ്ടകാര്യങ്ങള്‍ക്ക് യോഗമുണ്ടെങ്കിലും അല്പം അധികം പരിശ്രമിക്കേണ്ടിവരും.
നൂതന ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. വിവാഹാലോചന നടക്കുന്നവര്‍ക്കും ഈ സമയം ഗുണകരമാണ്. കാര്‍ഷിക മേഖലയിലുള്ളവര്‍ക്കും സാഹിത്യരംഗത്തുള്ളവര്‍ക്കും ഈ സമയം നല്ലതാണ്. ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനമുള്ള സമയമായതിനാല്‍ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ ആഴ്ച ഗുണപദ്രമാണ്.
ബുദ്ധി ഉപയോഗിച്ചുള്ള ജോലികളിലേര്‍പ്പെടുന്നവര്‍ക്കും ഗവേഷകര്‍ക്കും ഗുണകരമായ സമയമാണിത്. ധനാഗമനം, സ്ഥാനമാനങ്ങള്‍, മനഃസന്തോഷം എന്നിവയ്ക്കും കുടുംബാംഗങ്ങളോടൊപ്പം പുണ്യതീര്‍ത്ഥം സ്നാനാദികള്‍ക്കും യോഗമുണ്ട്. വിദേശവാസത്തിനു ശ്രമിക്കുന്നവര്‍ക്കും ഇക്കാലം ഗുണകരമാണ്.
നല്ല കാര്യങ്ങള്‍ക്കായി പണച്ചെലവ് പ്രതീക്ഷിക്കാവുന്ന മാസമാണിത്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും കാലിന് അസുഖം, ചതിയേല്‍ക്കാനിടവരുക എന്നിവയ്ക്കും യോഗമുണ്ട്. എന്നിരുന്നാലും കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും സല്‍ക്കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും യോഗമുണ്ട്.
പൊതുവെ ഈശ്വരാധീനമുള്ള സമയമാണിത്. സംഗീതാദികലകളിലുള്ളവര്‍ക്കും സിനിമാമേഖലയിലുള്ളവര്‍ക്കും ഇത് നല്ല സമയമാണ്. അവിചാരിതമായി ചില തടസ്സങ്ങളുണ്ടാകുമെങ്കിലും ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിച്ചാല്‍ എല്ലാ തടസ്സങ്ങളും തരണം ചെയ്ത് വിജയിക്കാവുന്ന സമയമാണ്.
ധനലാഭം, അഭിവൃദ്ധി, കര്‍മരംഗത്ത് ഗുണഫലങ്ങള്‍ എന്നിവയ്ക്ക് യോഗമുള്ള സമയമാണ്. ഉദ്യോഗസ്ഥലത്ത് സ്ഥലംമാറ്റങ്ങള്‍ക്കും ഭവനമാറ്റങ്ങള്‍ക്കും യോഗമുണ്ട്. വീഴ്ച, അകാരണഭയം, അനാവശ്യ ചെലവുകള്‍ എന്നിവയ്ക്കും യോഗമുണ്ട്.
ക്രയവിക്രയങ്ങള്‍ക്ക് ഗുണകരമാണ് ഈ സമയം. ഭാഗ്യം, സുഹൃത്തുക്കളുമായി സഹവാസം, പ്രശസ്തി, ഗുരുക്കന്മാരുടെ അനുഗ്രഹം, പണ്ഡിതശ്രേഷ്ഠരുമായി സഹവാസം, നൂതന ആശയങ്ങളുടെ രൂപീകരണം, ധര്‍മാനുഷ്ഠാനങ്ങളോട് താല്പര്യം, ഗവേഷകര്‍ക്ക് ഗുണഫലങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഗുണഫലങ്ങള്‍ എന്നിവയ്ക്ക് യോഗമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാലം ഗുണകരമാണ്. കര്‍മരംഗത്ത് പ്രശസ്തിക്കും സല്‍ക്കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും യോഗമുണ്ട്. സംഗീതാദികലകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രശസ്തിക്ക് യോഗമുണ്ട്. എന്നിരുന്നാലും ഈശ്വരാധീനക്കുറവുള്ള സമയമായതിനാല്‍ നൂതന സംരംഭങ്ങള്‍ക്ക് പുറപ്പെടാതിരിക്കുന്നതാണ് നല്ലത്.
വിദ്യാഭ്യാസം, ഗവേഷണം, യാത്രികര്‍, ഭരണകര്‍ത്താക്കള്‍ എന്നിവര്‍ക്കെല്ലാം ഇക്കാലം വളരെ ഗുണകരമാണ്. അദ്ധ്യാപനരംഗത്തുള്ളവര്‍ക്ക്് ശോഭിക്കാന്‍ അവസരമുള്ള സമയമാണ്. ശാസ്ത്രസാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇക്കാലം ഗുണകരമാണ്. എന്നിരുന്നാലും കലഹസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നറിഞ്ഞ് ശാന്തതയോടെ പ്രവര്‍ത്തിക്കേണ്ടതാണ്.
ചെവിക്ക് അസുഖങ്ങള്‍, കഫശല്യം എന്നിവയ്ക്ക് യോഗമുള്ള സമയമാണ്. നല്ലത് ചെയ്താലും ചീത്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന കാലമാണെന്നറിഞ്ഞ് ക്ഷമിക്കേണ്ട സമയം കൂടിയാണ്. വീഴ്ച, മുറിവേല്‍ക്കാനിടവരുക, നാശനഷ്ടങ്ങള്‍, അഗ്‌നിഭയം എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.
ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ നല്ല സമയമാണിത്. ഉദ്ദിഷ്ടകാര്യസിദ്ധി, സമൂഹത്തിനുവേണ്ടി നല്ല കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങുക, ദേവാരാധനയില്‍ താല്പര്യം എന്നിവയ്ക്ക് യോഗമുണ്ട്. എന്നിരുന്നാലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കൃഷിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍, ഉദരരോഗസാധ്യതകള്‍, പകര്‍ച്ചവ്യാധികളുടെ ശല്യം എന്നിവയ്ക്കും യോഗമുണ്ട് എന്നറിഞ്ഞ് മാലിന്യപരിപാലനത്തിലും ശ്രദ്ധിക്കുന്നത് നല്ലതാണ്.
വളരെ ഗുണകരമായ സമയമാണെങ്കിലും അലസത, ചീത്ത കൂട്ടുകെട്ടുകളിലൂടെ സമൂഹത്തില്‍ അപമാനം എന്നിവയ്ക്ക് യോഗമുണ്ടെന്നറിഞ്ഞ് ശ്രദ്ധിക്കേണ്ട സമയമാണ്. നൂതന ഗൃഹനിര്‍മ്മാണം, ജലാശയ നിര്‍മ്മാണം എന്നിവയ്ക്കും വാഹനം വാങ്ങാനും നല്ല സമയമാണ്.
Weekly Horoscope for 2025, June 22- July 06. Astrology for the week.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates