'ഭൂമിയില്‍ നില്‍ക്കുന്ന ഒരാള്‍ പ്ലെയിന്‍ ഇടിച്ചു മരിക്കാനുള്ള സാധ്യത 10 മില്യണില്‍ ഒന്നാണ്, എന്നിട്ടും'

ഒരാളെ ദൈവം രക്ഷിച്ചു എന്നൊക്കെ ഇപ്പോഴും പറയുന്ന അന്ധവിശ്വാസികള്‍ നമുക്കിടയിലുണ്ട്. ദൈവമുണ്ടെങ്കില്‍ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാന്‍ പറ്റുമോ? അങ്ങനെയെങ്കില്‍, പിഞ്ചു കുഞ്ഞുങ്ങളെയടക്കം, ബഹുഭപരിപക്ഷം വിശ്വാസികളായ യാത്രക്കാരെയും ചുട്ടുകരിച്ച ദൈവം എത്രയോ ക്രൂരനാണ്.
Thampy Antony
Thampy Antony Reaction on Ahmedabad Air India Crash
Updated on
2 min read

265 പേര്‍ക്ക് ജീവന്‍ നഷ്ടമായ അഹമ്മദാബാദിലെ എയര്‍ ഇന്ത്യാ വിമാന അപകടത്തില്‍ (Ahmedabad Air India Crash)നടുക്കം രേഖപ്പെടുത്തി നടനും എഴുത്തുകാരനുമായ തമ്പി ആന്റണി. ഭൂമിയില്‍ നില്‍ക്കുന്ന ഒരാള്‍ പ്ലെയിന്‍ ഇടിച്ചു മരിക്കാനുള്ള സാധ്യത 10 മില്യണില്‍ ഒന്നാണ്. എന്നിട്ടും അഹമ്മദാബാദിലെ മെഡിക്കല്‍ കോളജിലെ അഞ്ചുവിദ്യാര്‍ഥികള്‍ മരിച്ചു എന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും ആകസ്മികവുമാണെന്ന് അദ്ദേഹം പറഞ്ഞു.

'ഒരാളെ ദൈവം രക്ഷിച്ചു എന്നൊക്കെ ഇപ്പോഴും പറയുന്ന അന്ധവിശ്വാസികള്‍ നമുക്കിടയിലുണ്ട്. ദൈവമുണ്ടെങ്കില്‍ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാന്‍ പറ്റുമോ? അങ്ങനെയെങ്കില്‍, പിഞ്ചു കുഞ്ഞുങ്ങളെയടക്കം, ബഹുഭൂരിപക്ഷം വിശ്വാസികളായ യാത്രക്കാരെയും ചുട്ടുകരിച്ച ദൈവം എത്രയോ ക്രൂരനാണ്. രമേശ് വിശ്വാസ് കുമാറിന്റെ രക്ഷപെടല്‍ തീര്‍ത്തും ആക്‌സിഡന്റല്‍ മാത്രമാണ്. അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

തമ്പി ആന്റണിയുടെ കുറിപ്പ്

ഇന്നത്തെ ചിന്ത

എല്ലാവർക്കും ഒരു സമയമുണ്ട് , ഒരാളെ ദൈവം രക്ഷിച്ചു എന്നൊക്കെ ഇപ്പോഴും പറയുന്ന അന്ധവിശ്വാസികൾ നമിക്കിടയിലുണ്ട്. ദൈവമുണ്ടെങ്കിൽ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാൻ പറ്റുമോ? അങ്ങനെയെങ്കിൽ, പിഞ്ചു കുഞ്ഞുങ്ങളെയടക്കം, ബഹുഭപരിപക്ഷം വിശ്വാസികളായ യാത്രക്കാരെയും ചുട്ടുകരിച്ച ദൈവം എത്രയോ ക്രൂരനാണ്.

രമേശ് വിശ്വാസ് കുമാറിന്റെ രക്ഷപെടൽ തീർത്തും ആക്‌സിഡന്റൽ മാത്രമാണ്. അയാൾ പെട്ടന്ന് എഴുന്നേറ്റു കണ്ണുതുറന്നപ്പോൾ ചുറ്റിനും കരിഞ്ഞ ശവകൂനകൾ. അവിടുന്ന് അദേഹം ഓടുന്നതുകണ്ട്,‌ ഒരാമ്പുലൻസ്‌ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. നിസാര പരിക്കുകളോടെയാണ് വിശ്വാസ് രക്ഷപെട്ടത് എന്നാണ് അറിഞ്ഞത്‌. ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ, നമ്മുടെയൊക്കെ ജനനംപോലെ, ആകസ്മികം മാത്രമാണ്. ജനിക്കുന്നതുമുതൽ മരിക്കുന്നതുവരെ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഏതപകടത്തിലും മരിക്കാം. ഏതു ദൈവത്തോടു പ്രാർഥിച്ചിട്ടും ഒരു പ്രയോജനവും കിട്ടാൻ പോകുന്നില്ല.

Can you believe it !

1.19 million people die in road traffic (motor vehicle) accidents each year globally, according to the latest data from the World Health Organization. Daily death 3200 to 3300. In India itself 400 to 500 a day .

ഭൂമിയിൽ നിൽക്കുന്ന ഒരാൾ പ്ലെയിൻ ഇടിച്ചു മരിക്കാനുള്ള സാധ്യത 10 മില്യണിൽ ഒന്നാണ് . എന്നിട്ടും അഹമ്മദാബാദിലെ മെഡിക്കൽ കോളേജിലെ അഞ്ചു വിദ്യാർഥികൾ മരിച്ചു. അത്‌ അങ്ങേയറ്റം നിർഭാഗ്യകരവും ആകസ്മികവുമാണ്.

ദൈവത്തിനു ഭാഗ്യം എന്നൊരു പേരിട്ടാൽ ആ ദൈവത്തിന്റെ അനുഗ്രംകൊണ്ടു മാത്രമാണ് നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ‘Every day is a bonus ‘ എന്നല്ലേ പറയപ്പെടുന്നത്

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

1. Takeoff കഴിഞ്ഞ് 9 മിനിറ്റിനുള്ളിൽ ഇത് എങ്ങനെ സംഭവിച്ചു?(ശരിയായ വിവരമനുസരിച്ച്, takeoff കഴിഞ്ഞ് ഒരു മിനിറ്റിനും കുറച്ചിനുള്ളിൽ തന്നെ വിമാനം താഴേക്ക് വീണു.)2 ഉയിർന്നുകിടക്കുന്ന സമയത്ത് landing gear എങ്ങനെ താഴ്ത്തിയ നിലയിലാണ്?ആദ്യ അന്വേഷണത്തിൽ landing gear ഉയർത്താൻ ശ്രമിച്ചിട്ടില്ലെന്ന് കാണുന്നു — ഇത് ഉയിർന്നു പറക്കാനുള്ള ശേഷിയെ വലിയ തോതിൽ ബാധിച്ചു.3 takeoff ചെയ്യുമ്പോൾ flaps മുഴുവൻ തുറന്നില്ലെങ്കിൽ എങ്ങനെ?Flaps ശരിയായി സജ്ജീകരിക്കാതെ takeoff നടത്തിയെന്ന സംശയം ഉയരുന്നു — ഇതും വിമാനം ആവശ്യമായ ഉയരം നേടാൻ തടസ്സമായി.4 എങ്ങനെ രണ്ടും എഞ്ചിനുകൾ ഒരേസമയം stall ആകുന്നു?രണ്ടു എഞ്ചിനുകളും thrust നഷ്ടപ്പെടാൻ കാരണമായത് bird strike അല്ലെങ്കിൽ fuel flow പ്രശ്നം ആയിരിക്കാമെന്ന് കരുതുന്നു.5 രണ്ട് പരിചയസമ്പന്നനായ പൈലറ്റുമാർ എങ്ങനെ വിമാനം ഉയിർപ്പിക്കാൻ പരാജയപ്പെട്ടു?വിമാനം takeoff സമയത്ത് ശരിയായ ഉയരം നേടാൻ കഴിഞ്ഞില്ല — ഇതിന് takeoff configuration പിഴവ് കൂടാതെ എഞ്ചിൻ പ്രശ്നങ്ങളും കാരണമായിരിക്കാം.6 . ഒരു യുദ്ധത്തിനു ശേഷമായതുകൊണ്ട് അട്ടിമറിക്കു( terrorist attack) സാധ്യതയുണ്ടോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com