
വിൻഡോ സീറ്റ് യാത്രകൾ എല്ലാവർക്കും ഇഷ്ടമുള്ളതാണ്. പുറം കാഴ്ചകൾ കണ്ടു ചിന്തകളിലേക്ക് സഞ്ചരിക്കാൻ ഇതിലും നല്ലൊരു ഇടം മറ്റൊന്നില്ല. ട്രെയിനുകളിലും ബസ്സുകളിലും വിമാനങ്ങളിലും വിൻഡോ സീറ്റുകൾ യാത്രകളിൽ നേരത്തെ തന്നെ സ്വന്തമാക്കാനാകും. മിക്ക യാത്രികരും ഇത് മുൻകൂട്ടി സ്വന്തമാക്കാറുണ്ട്. എന്നാൽ മറ്റൊരു കൂട്ടരുണ്ട്, വിൻഡോ സീറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാരോട് സീറ്റ് ആവശ്യപ്പെട്ട് അത് സ്വന്തമാക്കുന്നവർ. ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക ട്രെയിൻ സർവീസ് ആയ വന്ദേ ഭാരതിൽ തനിക്കുണ്ടായ ഇത്തരം ഒരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു.
വിൻഡോ സീറ്റ് യാത്രക്കാരനായ തന്നോട് മധ്യവയസ്കയായ സ്ത്രീ ആ സീറ്റ് ആവശ്യപ്പെടുകയും, അതിനായി അവർ നടത്തിയ നാടകങ്ങളെ കുറിച്ചും വിശദീകരിക്കുന്നതാണ് കുറിപ്പ്. റെഡ്ഡിറ്റിന്റെ ആർ ഇന്ത്യൻ റെയിൽവേ ഗ്രൂപ്പിലാണ് യാത്രക്കാരൻ അനുഭവം പങ്കുവെച്ചത്.
"ഞാൻ ബുക്ക് ചെയ്ത സീറ്റിൽ പുറം കാഴ്ചകളും കണ്ടു യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെയാണ് 40 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വലിയ ബാഗുകളുമായി കയറിവന്നത്. അവർ ആദ്യം കൊണ്ടുവന്ന ലഗേജുകൾ അടുക്കി വെക്കാൻ ശ്രമിച്ചു. എൻറെ അടുത്തുള്ള മിഡിൽ സീറ്റ് ആയിരുന്നു അവർക്ക് അനുവദിച്ചിരുന്നത്. സീറ്റിലിരുന്നവർ തുടക്കം മുതലേ എന്നോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. വിവരങ്ങൾ അന്വേഷിച്ചു പരിചയപ്പെട്ടു. പതിയെ അവർ അവരുടെ ആവശ്യം പറഞ്ഞു. അവർക്ക് വിൻഡോ സീറ്റ് വേണം. സീറ്റ് അവർക്ക് നൽകാൻ എനിക്ക് താല്പര്യമില്ലെന്ന് അറിയിച്ചപ്പോൾ അല്പനേരം അവർ അടങ്ങിയിരുന്നു. പിന്നീട് എൻറെ തോളിൽ തട്ടിയിട്ട്, അവർക്ക് ഛർദ്ദിക്കാൻ വരുന്നുണ്ടെന്നും ദയവു ചെയ്തു മാറിയിരിക്കാൻ തയ്യാറാകണമെന്നും പറഞ്ഞു. വന്ദേ ഭാരതത്തിലെ വിൻഡോകൾ തുറക്കാൻ ആകില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ തയ്യാറാവില്ല എന്ന് കണ്ടതോടെ അവർ യാത്ര തുടരുകയും ചെയ്തു". വിൻഡോ സീറ്റ് യാത്രകൾ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉപയോഗിക്കണം എന്നും യാത്രക്കാരൻ കുറിക്കുന്നു.
യാത്രക്കാരന്റെ പോസ്റ്റിനോട് സമാനഭിപ്രായം പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. ട്രെയിൻ മാത്രമല്ല വിമാനത്തിലും ഇത്തരം നാടകങ്ങൾ പതിവാണെന്ന് ചിലർ പറയുന്നു. ഇത്തരത്തിലുള്ള ആളുകളുടെ പെരുമാറ്റം നാടകമായിതന്നെ പരിഗണിക്കരുതെന്നുമാണ് വലിയ വിഭാഗത്തിൻറെ വാദം.
Vande Bharat Express train passenger shared their experience of refusing to give up a reserved window seat to a fellow traveler claiming nausea. The story resonated online, highlighting the importance of planning ahead and respecting seat reservations.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates