
കേരളീയര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട തിരുവാതിര ഞാറ്റുവേല തുടങ്ങുന്നത് ജൂണ്‍ 22 രാവിലെ 6.19നാണ്. ഈ വര്‍ഷം ബുധന്‍ കര്‍ക്കടകത്തിലും ശുക്രന്‍ മേടത്തിലുമായി നില്‍ക്കുന്ന സമയമായതിനാല്‍ ഈ തിരുവാതിര ഞാറ്റുവേലയില്‍ ധാരാളം മഴ ലഭിക്കുന്ന സമയമാണ്. കൃഷിക്ക് വളരെ ഗുണകരമായ സമയം കൂടിയാണിത്. ആയുര്‍വേദത്തിന്റെ ദൃഷ്ടിയില്‍ കഫം കുറയുന്ന കാലമാണിത്. അതുകൊണ്ടുതന്നെ വാതം വര്‍ദ്ധിക്കുന്ന കാലമാണ്. അതുകൊണ്ട് ഉപ്പ്, എരിവ്, പുളി എന്നിവ കുറയ്ക്കണം. വ്യായാമവും വെയിലേല്‍ക്കുന്നതും കുറയ്ക്കണം. ഈ ആഴ്ച വിവാഹമുഹൂര്‍ത്തങ്ങള്‍ ഇല്ല. ജൂണ്‍ 26-ന് ആഷാഢമാസം ആരംഭിക്കും. ജൂണ്‍ 26, 27 ദിവസങ്ങള്‍ നല്ല കാര്യങ്ങള്‍ ആരംഭിക്കാന്‍ പറ്റിയ ദിവസമാണ്.
ഈ ആഴ്ച പലവിധത്തിലുള്ള ഗുണഫലങ്ങള്‍ക്കും സുഖത്തിനും സാധ്യത ഉണ്ട്. സ്ഥാനമാനങ്ങള്‍, പ്രശസ്തി എന്നിവയ്ക്കും വിവിധ മേഖലകളില്‍നിന്ന് നല്ല രീതിയില്‍ ധനാഗമനത്തിനും വഴിയുണ്ട്. എന്നാല്‍ മനഃസന്തോഷക്കുറവിനും പലതരത്തില്‍ ചെലവുകള്‍ക്കും ഈ ആഴ്ചയില്‍ സാധ്യത ഏറെയാണ്. ജലാശയങ്ങളില്‍നിന്ന് ധനലാഭത്തിനും യോഗ്യതയുണ്ട്.
ഇവര്‍ക്ക് പലതരത്തിലുള്ള സുഖഭോഗാദികള്‍ക്കും ധനധാന്യസമൃദ്ധിക്കും പ്രശസ്തിക്കും കാര്‍ഷികരംഗത്തുള്ളവര്‍ക്ക് അനുകൂല സാഹചര്യത്തിനും ഇടയാക്കുന്ന സമയമാണ്. ഭയാശങ്കകള്‍ അലട്ടുമെങ്കിലും ഈശ്വരാധീനമുള്ളതിനാലും ദൃഢനിശ്ചയത്താലും ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കാന്‍ സാധ്യത ഏറെയാണ്.
ചെയ്യുന്ന കാര്യങ്ങളിലെല്ലാം അപൂര്‍ണ്ണത തോന്നുന്ന സമയമാണ്. പലവിധത്തില്‍ മനോദുഃഖങ്ങള്‍ അലട്ടുമെങ്കിലും അവസാനം ശ്രേയസ്സിനും അഭിവൃദ്ധിക്കും മനഃസന്തോഷത്തിനും യോഗമുണ്ട്.
വിചാരിക്കാത്ത പല ചെലവുകളും ഈ ആഴ്ച വന്നുചേരാം. കലഹസാധ്യതകളും ഉണ്ടാവാനിടയുണ്ട്. വിദേശവാസത്തിനു ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച ഗുണകരമാണ്. അലസത, ക്ഷീണം എന്നിവയ്ക്ക് യോഗമുണ്ടെങ്കിലും പ്രവൃത്തിരംഗത്ത് ശോഭിക്കാനും ദാനധര്‍മ്മാദികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും മേല്‍നോട്ടം വഹിക്കാനും ഇടവരുന്നതിന് സാധ്യതയുണ്ട്.
വീഴ്ച, മുറിവേല്‍ക്കാനിടവരുക, അകാരണഭയം, ശരീരത്തില്‍ നീര്‍ക്കെട്ട്, മുട്ടുവേദന എന്നിവയ്ക്ക് സാധ്യതയുള്ള സമയമാണ്. എന്നിരുന്നാലും ഈശ്വരാധീനമുള്ള സമയം ആയതിനാല്‍ ഗുണം കൂടും. ഗുരുശ്രേഷ്ഠരെ ആദരിക്കാനും സുഹൃത്തുക്കളുമായി സംവദിക്കാനും യോഗമുള്ള സമയമാണിത്. സര്‍വവിധ ഐശ്വര്യത്തിനും ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്.
സഞ്ചാരങ്ങള്‍ക്കും ധനാഗമനത്തിനും വിദ്യാഗുണത്തിനും ഉദ്യോഗത്തില്‍ ഉയര്‍ച്ചയ്ക്കും പറ്റിയ സമയമാണിത്. എന്നിരുന്നാലും വീഴ്ച, അഗ്‌നിഭയം, ഉദരരോഗം, അനാവശ്യ ചെലവുകള്‍ എന്നിവയ്ക്കും യോഗമുണ്ട്.
ക്രയവിക്രയാദികള്‍ക്ക് അനുകൂല സമയമാണിത്. ഈശ്വരാനുഗ്രഹമുള്ള കാലമായതിനാല്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അതില്‍നിന്ന് ധനലാഭത്തിനും അഭിവൃദ്ധിക്കും ഇക്കാലത്ത് യോഗമുണ്ട്. കര്‍മ്മരംഗത്തും നേതൃരംഗത്തും പ്രശസ്തിക്ക് യോഗമുള്ള സമയമാണ്. ഉന്നതാധികാരപ്രാപ്തിക്കും, വിദ്യാഗുണത്തിനും ഈ സമയത്ത് യോഗമുണ്ട്. അലസത മാറ്റി രംഗത്തിറങ്ങിയാല്‍ ഏറ്റവും ശോഭിക്കാന്‍ പറ്റിയ കാലമാണിത്.
ഈശ്വരാധീനക്കുറവുള്ള കാലമായതിനാല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. ചതിയേല്‍ക്കാനിടവരുക, അനാവശ്യ വിവാദങ്ങള്‍, അപവാദപ്രചരണം, ധനനഷ്ടം എന്നിവയ്ക്ക് യോഗമുള്ളതിനാല്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. കാര്യങ്ങള്‍ക്ക് തടസ്സം, അകാരണഭയം, അലസത എന്നിവയ്ക്കും ഇക്കാലത്ത് യോഗമുണ്ട്.
ഈശ്വരാധീനമുള്ള കാലമാണിത്. വിവിധ സുഖഭോഗസിദ്ധിക്കും ദേവ, ഗുരുജനങ്ങളുടെ പ്രീതിക്കും പ്രശസ്തിക്കും ഇക്കാലത്ത് യോഗമുണ്ട്. ബന്ധുമിത്രാദികളുമായി അഭിപ്രായഭിന്നതകള്‍, കലാപസാധ്യതകള്‍ എന്നിവയ്ക്കും സാധ്യതയുണ്ടെന്നറിഞ്ഞ് ശാന്തത കൈവെടിയാതെ പ്രവര്‍ത്തിക്കേണ്ട കാലമാണിത്. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള സമയമാണിത്.
ദൈവാധീനക്കുറവുള്ള കാലമാണെങ്കിലും സ്ഥാനമാനങ്ങള്‍ക്കും അഭിവൃദ്ധിക്കും യോഗമുള്ള സമയമായതിനാല്‍ വൈകിയാണെങ്കിലും പ്രയത്‌നത്തിന് ഗുണമുണ്ടാവുന്നതാണ്. സ്വജനങ്ങളുടെ വിരോധത്തിന് സാധ്യത ഏറെ ഉള്ളതിനാല്‍ അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കേണ്ട കാലംകൂടിയാണ്. അഗ്‌നിസംബന്ധമായ പ്രവൃത്തി ചെയ്യുന്നവര്‍ സൂക്ഷിക്കേണ്ട സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാലം ഗുണകരമാണ്.
ഈ നക്ഷത്രക്കാര്‍ക്ക് വളരെ ഗുണകരമായ സമയമാണിത്. ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം നല്ല ഫലം അനുഭവിക്കാന്‍ യോഗമുള്ള സമയമാണ്. ഈശ്വരാനുഗ്രഹത്തിനും ഗുരുക്കന്മാരുടെ അനുഗ്രഹത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും ഏറെ സാധ്യതയുള്ള സമയമാണ്. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏറ്റവും ഗുണകരമാണ്.
ഈ നക്ഷത്രക്കാര്‍ക്ക് വളരെ ഗുണകരമായ സമയമാണിത്. വീട്, വാഹനങ്ങള്‍, തോട്ടങ്ങളില്‍നിന്ന് ധനം എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. സ്ഥാനമാനങ്ങള്‍ക്കും ധര്‍മാനുഷ്ഠാനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രശസ്തിക്കും യോഗമുണ്ട്. മാലിന്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ യോഗമുണ്ട്.
Weekly Horoscope for 2025, June 22-29. Astrology for the week.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates