
യുവാക്കളില്‍ ആത്മവിശ്വാസം വളരാന്‍ ആശയ വിനിമയത്തില്‍ പ്രൊഫഷണലിസം വളര്‍ത്തേണ്ടത് അത്യാവശ്യമെന്ന് വിദഗ്ധര്‍. പുതിയ ജോലികൾ തേടുന്നവര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ജോലിയില്‍ ആത്മവിശ്വാസവും മികച്ച പ്രകടനവും കാഴ്ചവയ്ക്കുന്നതില്‍ സംസാരത്തിന് അതിയായ പ്രാധാന്യമുണ്ടെന്നാണ് എഴുത്തുകാരനും ആശയവിനിമയ കണ്‍സള്‍ട്ടന്റുമായ ബില്‍ മക്ഗോവന്‍ പറയുന്നു
വേഗം കുറച്ചും വാക്കുകള്‍ കൃത്യമായി ഉച്ചരിച്ചും വ്യക്തമായി സംസാരിക്കാന്‍ തങ്ങളുടെ യുവത്വകാലത്ത് തന്നെ യുവാക്കള്‍ പഠിക്കണം എന്നാണ് പബ്ലിക് സ്പീക്കിങ്ങ് കോച്ചായി 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ച് വരുന്ന ബില്‍ മക്ഗോവന്‍ പറയുന്നത്.
ഒരു റിപ്പോർട്ട് അവതരിപ്പിക്കുമ്പോഴും മീറ്റിങ്ങുകളിൽ അഭിപ്രായം പങ്കുവെക്കുമ്പോഴും വളരെ വേഗത്തിൽ സംസാരിക്കുന്നത് ആളുകള്‍ ഒഴിവാക്കണം. വോഗത്തില്‍ സംസാരിക്കുമ്പോൾ മറ്റുള്ളവര്‍ക്ക് അത് മനസ്സിലാകാതെ വരുന്നു. നിശ്ചയത്മകതയും നേതൃത്വഭാവവുമുള്ള പ്രസംഗശൈലി കാത്തുസൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബില്‍ മക്ഗോവന്‍ വ്യക്തമാക്കി.
ജെഫ് ബെസോസ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍, സിഇഒമാര്‍, പ്രമുഖ രാഷ്ട്രീയക്കാര്‍ എന്നിവരുടെ സ്പീകിങ് കോച്ച് ആയിരുന്നു ബില്‍ മക്ഗോവന്‍.
People in their 20s,especially fresh graduates and early career professionals should develop a key speaking skill to stand out at work, says a communication expert.This skill helps them appear more confident and leaves a lasting impression.Strong communication can make you a good leader.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates