ചക്ക ഒരു വികാരമാണ്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. കേരളത്തിന്റെ സ്വന്തം ചക്ക കുറച്ച് കാലങ്ങളായി അതിര്‍ത്തി കടക്കാന്‍ തുടങ്ങിയതോടെ വിപണിയും ഉയര്‍ന്നു. ആഗോള തലത്തില്‍ ചക്കയുടെ തലസ്ഥാനമാണ് ഇന്ത്യ. ഇന്ത്യയില്‍ കേരളമാണ് ഒന്നാമത്. ചക്ക പഴമായും, കറിവയ്ക്കാനുള്ള വിഭവമായും ഉപ്പോള്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളായും വിപണിയില്‍ ലഭ്യമാകുന്നു.
എന്നാല്‍ ലോകത്ത് ഇന്ത്യയില്‍ മാത്രമല്ല ചക്ക ഉത്പാദിപ്പിക്കപ്പെടുന്നത്. ആഗോള തലത്തിലെ ചക്ക ഉത്പാദനത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് തൊട്ട് പിന്നില്‍ അയല്‍ രാജ്യമായ ബംഗ്ലാദേശുണ്ട്. ഇന്ത്യയില്‍ 1.5 ദശലക്ഷം ടണ്‍ ചക്കയാണ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്നത്. ബംഗ്ലാദേശില്‍ ഇത് ഒരു ദശലക്ഷം ടണ്‍ ആണ്. മൂന്നാം സ്ഥാനത്തുള്ള തായ്‌ലന്‍ഡില്‍ 0.9 ദശലക്ഷം ടണ്‍ ചക്കയും ഉത്പാദിപ്പിക്കപ്പെടുന്നു. ഇന്തോനേഷ്യ (0.6), ശ്രീലങ്ക (0.3) എന്നിങ്ങനെയാണ് ചക്ക ഉത്പാദനത്തിന്റെ കണക്കുകള്‍. ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലും ചക്ക ലഭ്യമാണ്. ചക്കയുടെ കയറ്റുമതിയിലും ഇന്ത്യയാണ് മുന്നില്‍. പശ്ചിമേഷ്യ, യുറോപ്, അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ചക്ക ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം കയറ്റി അയക്കപ്പെടുന്നത്.
അതായത് മലയാളികളുടെ മാത്രം സ്വകാര്യ അഹങ്കാരമല്ല ചക്കയെന്ന് സാരം. ഇന്ത്യയില്‍ തന്നെ കേരളത്തിന് പുറത്ത് തമിഴ്‌നാട്, കര്‍ണാടക അസം ബിഹാര്‍ സംസ്ഥാനങ്ങളിലും ചക്ക വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയും മണ്ണും പോഷകസമൃദ്ധവുമായ ചക്കയുണ്ടാകുന്ന പ്ലാവിന്റെ വളര്‍ച്ചയെ സഹായിക്കുന്നു.
മരത്തില്‍ വളരുന്ന ഏറ്റവും വലിയ പഴമാണ് ചക്ക. പരമാവധി മുപ്പത് കിലോ വരെ ചക്കയ്ക്ക് ഉണ്ടാകും. മാംസത്തിന് പകരക്കാരനായും ചക്ക വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള സസ്യാഹാര പാചകക്കുറിപ്പുകളില്‍ മാംസത്തിന് പകരം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ചക്ക. പോഷകസമൃദ്ധമായ നാരുകള്‍, വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ചക്കയില്‍ ധാരാളമുണ്ട്. ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
India is the largest producer of jackfruit in the world. The country grows more than 1.4 million tones of jackfruit every year.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates