Pregnant woman’s energetic dance to viral Bollywood song ‘Ding Dong Dole’ wins hearts online
നിറവയറില്‍ നൃത്തം ചെയ്യുന്ന സ്ത്രീഇന്‍സ്റ്റഗ്രാം

നിറവയറില്‍ 'ഡിങ് ഡോങ് ഡോലെ...', ശ്വാസമടക്കിപ്പിടിച്ച് കാണണം; വൈറല്‍ വിഡിയോ

എനര്‍ജി ലെവലിനെക്കുറിച്ചാണ് എല്ലാവരുടേയും ചര്‍ച്ച.
Published on

ചിലര്‍ക്ക് ഡാന്‍സ് കളിക്കുന്നത് ഇഷ്ടമാണ്. ചിലര്‍ക്ക് ഡാന്‍സ് കളിക്കുന്നത് കാണാനാണ് ഇഷ്ടം. ചിലര്‍ മൂഡിന് അനുസരിച്ച് ഡാന്‍സ് ചെയ്യും. ഇപ്പോഴിതാ നിറവയറില്‍ നൃത്തം ചെയ്യുന്ന സ്ത്രീയുടെ വിഡിയോ ആണ് വൈറലായിരിക്കുന്നത്. 'ഡിങ് ഡോങ് ഡോലെ...' എന്ന ഗാനത്തിനാണ് ഇവര്‍ ചുവടു വെക്കുന്നത്. പ്രൊഫഷണല്‍ ഡാന്‍സര്‍ക്കൊപ്പമാണ് ചടുലമായി നൃത്തം ചെയ്യുന്നത്.

ഗര്‍ഭകാലത്തിന്റെ അവസാന മാസമാണങ്കിലും ഊര്‍സ്വലതയോടെ നൃത്തം ചെയ്യുന്ന വീഡിയോ കാണുന്നവരുടെ നെഞ്ചാണ് മിടിക്കുന്നത്.

എനര്‍ജി ലെവലിനെക്കുറിച്ചാണ് എല്ലാവരുടേയും ചര്‍ച്ച. പോസിറ്റീവ് എനര്‍ജി നല്‍കുന്നുവെന്ന് ചിലര്‍ കമന്റ് ചെയ്തു. മനോഹരമായതും പ്രചോദനം നല്‍കുന്നതുമാണ് വിഡിയോ എന്ന് ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍ ചിലര്‍ ഇതിനെ വിമര്‍ശിച്ചു. ഗര്‍ഭപാത്രത്തിലെ കുഞ്ഞ് സുരക്ഷിതമാണോ എന്നാണ് മറ്റ് ചിലരുടെ ചോദ്യം. എന്തെങ്കിലും കാരണത്താല്‍ സ്ലിപ് ആയി പോയാല്‍ ആര് ഉത്തരവാദിത്തം പറയുമെന്നും ചിലര്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com