ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം പിവി സിന്ധു ഫൈനലില്‍. കൊറിയയുടെ സങ് ജി ഹ്യൂനെ 21-8, 14-21, 21-14 എന്ന സ്കോറിനാണ് സിന്ധു സെമിയില്‍ തോല്‍പ്പിച്ചത്. ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് കരോളിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.
ഒന്നാം ഗെയിമില്‍ 21-18 സ്കോറിന് ജയിച്ച സിന്ധു രണ്ടാം ഗെയിമില്‍ കൊറിയന്‍ താരത്തിന്റെ ഗംഭീര തിരിച്ചുവരവില്‍ അടിപതറി. മൂന്നാം ഗെയിമില്‍ സിന്ധുവിന്റെ ഊഴമായിരുന്നു. മികച്ച പ്രകടനത്തിലൂടെ മൂന്നാം ഗെയിം സ്വന്തമാക്കിയ സിന്ധു ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. നാളെയാണ് ഫൈനല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ