യുവിക്കും ഹെന്റിക്വസിനും അര്‍ധ സെഞ്ച്വറി; റോയല്‍ ചലഞ്ചേഴ്‌സിന് ജയിക്കാന്‍ വേണ്ടത് 208 റണ്‍സ്

യുവിക്കും ഹെന്റിക്വസിനും അര്‍ധ സെഞ്ച്വറി; റോയല്‍ ചലഞ്ചേഴ്‌സിന് ജയിക്കാന്‍ വേണ്ടത് 208 റണ്‍സ്

ഹൈദരാബാദ്: ഐപിഎല്‍ പത്താം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗളൂരുവിന് ഹൈദരാബാദ് വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറെ പുറത്താക്കിയെങ്കിലും ശിഖര്‍ ധവാനും ഓസ്‌ട്രേലിയന്‍ ട്വന്റി20 സ്‌പെഷ്യലിസ്റ്റ് മോയിസസ് ഹെന്റിക്വന്‍സും യുവരാജ് സിംഗും ചേര്‍ന്ന് ഹൈദരാബാദിനെ മികച്ച നിലയിലാക്കി. 


ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനുമായിരുന്നു ഓപ്പണര്‍മാരായി ഹൈദരാബാദിന് ഇറങ്ങിയത്. 14 റണ്‍സെടുത്ത് വാര്‍ണര്‍ പുറത്തായപ്പോള്‍ ശിഖര്‍ ധവാന്‍ 40 റണ്‍സെടുത്താണ് വിക്കറ്റ് നല്‍കിയത്. അങ്കിത് ഛൗധരിയുടെ പന്തില്‍ മന്‍ധീപാണ് വാര്‍ണറുടെ ക്യാച്ചെടുത്തത്. അതേസമയം, സ്റ്റുവര്‍ട്ട് ബിന്നിയുടെ പന്തിന് സച്ചിന്‍ ബേബിക്ക് പിടികൊടുത്താണ് ധവാന്‍ ക്രീസ് വിട്ടത്. ധവാന് ശേഷം ക്രീസിലെത്തിയത് ഇന്ത്യന്‍ താരം യുവരാജ് സിംഗാണ്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളുടെ ആവേശം യുവി കെടുത്തിയില്ല.

ധവാനുമായി തുടങ്ങിയ പാര്‍ട്ണര്‍ഷിപ്പ് ഹെന്റിക്വസ് യുവരാജുമായും തുടര്‍ന്നതോടെ ഹൈദരാബാദിന്റെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചുകൊണ്ടിരുന്നു. 36 പന്തില്‍ നിന്നും 52 റണ്‍സെടുത്ത ഹെന്റിക്വസ് ചഹാലിന്റെ പന്ത് കൂറ്റന്‍ അടിക്കു മുതിര്‍ന്നത് സച്ചിന്‍ ബേബിയുടെ കൈകളിലാണ് വന്നു ചേര്‍ന്നത്.

23 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി നേടി തനിക്ക് ഇനിയും ബാല്യമുണ്ടെന്ന് യുവി
തെളിയിച്ചു. ദീപക്ക് ഹൂഡയായിരുന്നു അപ്പുറത്ത്. എന്നാല്‍ 62മത് റണ്‍സില്‍ നില്‍ക്കെ ടൈമല്‍ മില്‍സിന്റെ പന്തിന് യുവിയുടെ ബാറ്റിന് മറുപടിയുണ്ടായില്ല. പന്ത് സ്റ്റമ്പില്‍ ഉമ്മവെച്ചു. യുവി പുറത്ത്. ഹൈദരാബാദ് നിരയിലെ ടോപ്‌സ്‌കോററും യുവി തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com